20 വര്‍ഷം മോദിയുടെ 'നിഴല്‍'; ഗുജറാത്ത് ഐഎഎസ് ഉദ്യോഗസ്ഥന്‍ ജോലി മതിയാക്കി, ബിജെപിയില്‍ 

 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തന്‍ ബിജെപിയില്‍ ചേര്‍ന്നു
അരവിന്ദ് കുമാര്‍ ബിജെപി അംഗത്വം സ്വീകരിക്കുന്നു
അരവിന്ദ് കുമാര്‍ ബിജെപി അംഗത്വം സ്വീകരിക്കുന്നു

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തന്‍ ബിജെപിയില്‍ ചേര്‍ന്നു. വര്‍ഷങ്ങളോളം മോദിയുടെ സംഘത്തില്‍ പ്രവര്‍ത്തിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ അരവിന്ദ് കുമാര്‍ ശര്‍മ്മയാണ് ബിജെപിയില്‍ ചേര്‍ന്നത്. മോദിയുടെ അടുത്ത വിശ്വസ്തരില്‍ ഒരാളാണ് ഇദ്ദേഹം.

ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് പാര്‍ട്ടി പ്രവേശന ചടങ്ങ് സംഘടിപ്പിച്ചത്. ലെജിസ്‌ളേറ്റീവ് അസംബ്‌ളിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അരവിന്ദ് കുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒഴിവു വന്ന 12 സീറ്റുകളിലേക്ക് ജനുവരി 28നാണ് തെരഞ്ഞെടുപ്പ്. ലെജിസ്‌ളേറ്റീവ് അസംബ്‌ളിയിലൂടെ എംഎല്‍സിയായി തെരഞ്ഞെടുത്ത് വരുമ്പോള്‍ അരവിന്ദ് ശര്‍മ്മയ്ക്ക് യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ മന്ത്രിസ്ഥാനം നല്‍കാന്‍ ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ സെക്രട്ടറിയായിരുന്നു അരവിന്ദ് കുമാര്‍. സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചാണ് ഇദ്ദേഹം രാഷ്ടീയത്തിലേക്ക് കടന്നത്. 1988 ബാച്ച് ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അരവിന്ദ്, 2001ല്‍ മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത് മുതല്‍ കൂടെയുണ്ട്.  പ്രധാനമന്ത്രിയുടെ ഓഫീസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com