30 വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ ശൈത്യം; വിറങ്ങലിച്ച് കശ്മീര്‍; തണുത്തുറഞ്ഞ് ദാല്‍ തടാകം (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2021 03:47 PM |
Last Updated: 14th January 2021 03:47 PM | A+A A- |

തണുത്തുറഞ്ഞ് ദാൽ തടാകം/ ട്വിറ്റർ
ശ്രീനഗര്‍: അതിശൈത്യത്തില്‍ വിറങ്ങലിച്ച് ജമ്മു കശ്മീര്‍. 30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ശ്രീനഗറില്‍ മൈനസ് 8.4 ഡിഗ്രി സെല്‍ഷ്യസാണ് താപനില.
ഇതിന് മുന്‍പ് ഇത്ര കടുത്ത തണുപ്പ് 1991ലായിരുന്നു ഉണ്ടായത്. അതിന് ശേഷം ആദ്യമായാണ് ഇത്രയും കടുത്ത ശൈത്യം അനുഭവപ്പെടുന്നത്. 1893ന് ശേഷം ആദ്യമായി മിതശീതോഷ്ണത്തിലും കുറവ് രേഖപ്പെടുത്തി. ശ്രീനഗറില്‍ 14.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു മിതശീതോഷ്ണം.
അതിശൈത്യത്തില്‍ കശ്മീരിലെ പ്രസിദ്ധമായ ദാല്‍ തടാകം തണുത്തുറഞ്ഞു. ഇതിന്റെ ചിത്രങ്ങളിലും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
People walking and playing cricket on frozen Dal Lake as Srinagar's temperature dips to minus 8.4 after 25 years pic.twitter.com/V5skXn7cGp
— Basit Zargar (باسط) (@basiitzargar) January 14, 2021