കോവിഡ് വാക്സിൻ കുത്തിവെയ്പ്പിന് നാളെ തുടക്കം; ആദ്യ ദിവസം മൂന്നു ലക്ഷം പേർക്ക് വാക്സിൻ

സംസ്ഥാനത്ത് നാളെ രാവിലെ 9 മണി മുതൽ കൊവിഡ് വാക്സിൻ കുത്തിവെയ്പ് തുടങ്ങും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി; രാജ്യത്ത് കൊവിഡ് വാക്സീൻ കുത്തിവെയ്പ്പിന് നാളെ തുടക്കമാകും. മൂന്നുലക്ഷം പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുന്നത്. പ്രധാനമന്ത്രിയാണ് വാക്സീൻ വിതരണം ഉദ്ഘാടനം ചെയ്യുക. രാജ്യമൊട്ടാകെ 2,934 വാക്സീനേഷൻ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നാളെ രാവിലെ 9 മണി മുതൽ കൊവിഡ് വാക്സിൻ കുത്തിവെയ്പ് തുടങ്ങും. 133 കേന്ദ്രങ്ങളിൽ ആയി 100 വീതം പേർക്കാണ് ഓരോ ദിവസവും കുത്തിവയ്പ്പ് നൽകുക. 4,33,500 ഡോസ് വാക്സിൻ ബുധനാഴ്ച ആണ് കേരളത്തിൽ എത്തിച്ചത്. ആദ്യ ഘട്ടത്തിൽ 3,62,870 ആരോഗ്യ പ്രവർത്തകർക്ക് ആണ് വാക്സീൻ നൽകുന്നത്.

വാക്സിൻ വിതരണത്തിനായി മൂവായിരം ബൂത്തുകളാണ് രാജ്യമൊട്ടാകെ സജ്ജമാക്കിയിരിക്കുന്നത്. ഒരു ബൂത്തില്‍ ഒരേ വാക്സീന്‍ തന്നെയാകണം രണ്ട് തവണയും നല്‍കേണ്ടത്. കൊവിഷീല്‍ഡോ, കൊവാക്സിനോ എന്നത് അതാതിടങ്ങളിലെ ലഭ്യതക്കനുസരിച്ച് തീരുമാനിക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

കുത്തിവയ്പ്പ് നടത്തുമ്പോഴുള്ള പാര്‍ശ്വ ഫലങ്ങള്‍ക്കും മറ്റ് അപകടങ്ങള്‍ക്കും വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഉത്തരവാദികളായിരിക്കും. നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങള്‍ നല്‍കേണ്ടതിന്റെ ബാധ്യതയും കമ്പനികള്‍ക്കായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച എല്ലാ നിയമങ്ങളും കോവിഡ് വാക്‌സിന്‍ വിതരണത്തിലും ബാധകമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com