'കര്‍ഷകര്‍ക്ക് ആശ്വാസം', മോദി സര്‍ക്കാര്‍ കിസാന്‍ സമ്മാന്‍ നിധിയുടെ പരിധി ഉയര്‍ത്തിയേക്കും; ഉറ്റുനോക്കി കേന്ദ്ര ബജറ്റ് 

കര്‍ഷകരുടെ ക്ഷേമത്തിനായി പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരമുള്ള ധന സഹായം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കര്‍ഷകരുടെ ക്ഷേമത്തിനായി പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരമുള്ള ധന സഹായം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റ് പ്രസംഗത്തില്‍ സാമ്പത്തിക സഹായം വര്‍ധിപ്പിച്ച് കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായേക്കും. 

നിലവില്‍ കര്‍ഷകര്‍ക്ക് ആറായിരം രൂപയാണ് ധനസഹായമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. മൂന്ന് ഗഡുക്കളായാണ് തുക വിതരണം ചെയ്യുന്നത്. നാലുമാസത്തിനിടെ രണ്ടായിരം രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ കൈമാറുന്നത്. ഇത് വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നിലവില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. ഇവരുടെ പ്രതിഷേധത്തിന്റെ ശക്തി കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. ജനുവരി 29നാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാവുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com