കര്‍ഷക പ്രതിഷേധം/ എഎന്‍ഐ ചിത്രം
കര്‍ഷക പ്രതിഷേധം/ എഎന്‍ഐ ചിത്രം

മേല്‍ വസ്ത്രമില്ലാതെ അര്‍ധനഗ്നരായി, ദേഹത്ത് മുദ്രാവാക്യങ്ങള്‍, കര്‍ഷകരുടെ വേറിട്ട പ്രതിഷേധം ( ചിത്രങ്ങള്‍)

ഒമ്പതാം വട്ട ചര്‍ച്ചയില്‍ അമിത പ്രതീക്ഷയില്ലെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം 51-ാം ദിവസത്തിലേക്ക് കടന്നു. അതിനിടെ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും ഇന്ന് വീണ്ടും ചര്‍ച്ച നടത്തുകയാണ്. ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. 

ടിക്കിങ് അതിര്‍ത്തിയില്‍ തമ്പടിച്ച കര്‍ഷകര്‍ മേല്‍വസ്ത്രം ഊരി, ദേഹത്ത് പ്രതിഷേധം രേഖപ്പെടുത്തിയാണ് സമരത്തില്‍ അണിനിരന്നത്. പ്ലക്കാര്‍ഡുകളും പോസ്റ്ററും പിടിച്ച് ഇവര്‍ കേന്ദ്രസര്‍ക്കാരിന്റെ നിയമങ്ങള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. 

ഇന്നു നടക്കുന്ന ഒമ്പതാം വട്ട ചര്‍ച്ചയില്‍ അമിത പ്രതീക്ഷയില്ലെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള പറഞ്ഞു. ഞങ്ങള്‍ അധികം പ്രതീക്ഷിക്കുന്നില്ല, സര്‍ക്കാരുമായുള്ള അവസാന ഘട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടു, ഇപ്പോള്‍ അവര്‍ക്ക് കോടതിയില്‍ നിന്ന് സഹായം നേടാനുള്ള അവസരം ലഭിച്ചു. സര്‍ക്കാര്‍ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന് കരുതുന്നു. 3 കാര്‍ഷിക നിയമങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടലിന് സാധ്യതയില്ലെന്നും ഹനന്‍ മൊള്ള പറഞ്ഞു. 

കേന്ദ്രസര്‍ക്കാര്‍ മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കുകയും, താങ്ങുവിലയ്ക്ക്  നിയമപരമായ ഉറപ്പ് നല്‍കുന്നതിനും പദ്ധതി ആവിഷ്‌കരിക്കണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിനെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com