പാചകവാതകം തീര്‍ന്നെന്ന് ഭാര്യ, പിന്നീട് റീഫില്‍ ചെയ്യാമെന്ന് യുവാവ്; ഭാര്യാപിതാവും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു, കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമം

കര്‍ണാടകയില്‍ പാചകവാതക സിലിണ്ടര്‍ റീഫില്‍ ചെയ്യാത്തതിന്റെ പേരില്‍ യുവാവിനെ ഭാര്യാപിതാവും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ പാചകവാതക സിലിണ്ടര്‍ റീഫില്‍ ചെയ്യാത്തതിന്റെ പേരില്‍ യുവാവിനെ ഭാര്യാപിതാവും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചതായും യുവാവിന്റെ പരാതിയില്‍ പറയുന്നു. തലയ്ക്ക് ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ കൊല്ലാന്‍ ശ്രമിച്ചതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

ബംഗളൂരുവിലാണ് സംഭവം. ഗോപാലകൃഷ്ണയാണ് മര്‍ദ്ദനത്തിന് ഇരയായത്. ഒന്നര കൊല്ലം മുന്‍പായിരുന്നു ഗോപാലകൃഷണയുടെ കല്യാണം. ഗായത്രിയെയാണ് വിവാഹം ചെയ്തത്. ഹോട്ടലിലെ ജീവനക്കാരനാണ് ഗോപാലകൃഷ്ണ. കല്യാണത്തിന് ശേഷം ഭാര്യയുമൊന്നിച്ച് സ്വന്തം വീട്ടിലേക്ക് ഗോപാലകൃഷ്ണ മാറി. എന്നാല്‍ അവിടെ താമസിക്കുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു താമസിക്കാന്‍ തുടങ്ങി.

ഗായത്രിയെ കെ ആര്‍ പുരത്തിലാണ് മാറ്റി താമസിപ്പിച്ചത്.  ശനിയാഴ്ച പാചകവാതകം തീര്‍ന്നു എന്ന് ഗായത്രി വിളിച്ചു പറഞ്ഞു. ഉടന്‍ തന്നെ റീഫില്‍ ചെയ്ത് തരാനും ആവശ്യപ്പെട്ടു. ശരീരത്തിന് സുഖമില്ലാതിരുന്ന ഗോപാലകൃഷ്ണ അടുത്ത ദിവസം പ്രശ്‌നം പരിഹരിക്കാമെന്നും അതുവരെ ഭക്ഷണം എത്തിച്ച് നല്‍കാമെന്ന് പറഞ്ഞു.

ഗായത്രി ഭര്‍ത്താവിനോട് മോശമായി സംസാരിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഗായത്രി ഇക്കാര്യം അച്ഛനോടും ബന്ധുക്കളോടും പറഞ്ഞു. ഇവരോട് കയര്‍ത്തു സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഹോട്ടലില്‍ നിന്ന് വിളിച്ചുവരുത്തിയ ഗോപാലകൃഷ്ണയെ ഭാര്യാപിതാവും ബന്ധുക്കളും ചേര്‍ന്ന്  ക്രൂരമായി മര്‍ദ്ദിച്ചു എന്നതാണ് പരാതി. തുടര്‍ന്ന് കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. തുടര്‍ന്ന് താക്കീത് നല്‍കി യുവാവിനെ വിട്ടയച്ചതായി പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com