രണ്ടാം ദിനം വാക്‌സിന്‍ സ്വീകരിച്ചത് 17,000 പേര്‍ മാത്രം; പാര്‍ശ്വഫലം കുറച്ചുപേര്‍ക്ക് മാത്രമെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഇതുവരെ 2,24,301 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 2,24,301 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഞായറാഴ്ച 17, 702 പേര്‍ക്ക് കുത്തിവയ്പ് നല്‍കി. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഗൗരവമുള്ളതല്ലെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

വാക്‌സിന്‍ സ്വീകരിച്ച ശേഷം ഇതുവരെ 446 പേര്‍ക്കാണ് അസ്വസ്ഥതകള്‍ ഉണ്ടായത്. ഇന്ന് വാക്‌സിന്‍ എടുത്ത മുന്ന് പേരെ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലാക്കി. ഇന്ന് ആറ് സംസ്ഥാനങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്. 


ആദ്യദിന വാക്‌സിന്‍ കുത്തിവെപ്പില്‍ പങ്കാളികളായത് 1.91 ലക്ഷം ആളുകളായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി ആയിരുന്നു കോവിഡ് 19ന് എതിരായുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചത്. കേരളത്തില്‍ 8062 പേരാണ് ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചത്.

ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കം കുറിച്ചത് ഡല്‍ഹി എയിംസ് ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ മനീഷിന് വാക്‌സിന്‍ നല്‍കി കൊണ്ട് ആയിരുന്നു. രാജ്യത്ത് ആദ്യദിനം മൂന്നു ലക്ഷം പേര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ ആയിരുന്നു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com