യുവതി ഒറ്റയ്ക്കാണ് എന്ന് അയല്‍വാസി മനസിലാക്കി, 40കാരന്‍ കരിമ്പ് തോട്ടത്തിലേക്ക് വലിച്ചിഴച്ചു; ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി

ഉത്തര്‍പ്രദേശില്‍ അയല്‍വാസിയുടെ ബലാത്സംഗ ശ്രമത്തെ ചെറുത്തുതോല്‍പ്പിച്ച് 30കാരി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അയല്‍വാസിയുടെ ബലാത്സംഗ ശ്രമത്തെ ചെറുത്തുതോല്‍പ്പിച്ച് 30കാരി. 40കാരനെതിരെ കേസെടുക്കാന്‍ ലോക്കല്‍ പൊലീസ് തയ്യാറാവാതിരുന്നിട്ടും 30കാരി പിന്നോട്ടുപോയില്ല. എഡിജിപിയെ കണ്ട് പരാതി ബോധിപ്പിച്ചു. എഡിജിപിയുടെ ഇടപെടലിനെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പിലിബിത്തിലാണ് സംഭവം. 30 വയസുകാരിയെ കരിമ്പ് തോട്ടത്തിലേക്ക് വലിച്ചിഴച്ച് അയല്‍വാസി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് പരാതി. കൃഷിയിടത്തില്‍ പരിശോധന നടത്താന്‍ യുവതി പോയ സമയത്താണ് സംഭവം.യുവതി ഒറ്റയ്ക്കാണ് എന്ന് മനസിലാക്കിയ 40കാരന്‍, തൊട്ടടുത്ത കരിമ്പ് തോട്ടത്തിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് യുവതിയുടെ പരാതിയെന്ന് പൊലീസ് പറയുന്നു.

അയല്‍വാസിയുടെ ബലാത്സംഗ ശ്രമത്തെയാണ് യുവതി ചെറുത്തത്. യുവതിയുടെ ശക്തമായ ചെറുത്തുനില്‍പ്പും ബഹളം വെയ്ക്കലും തുടര്‍ന്നതോടെ 40കാരന്‍ പിന്മാറുകയായിരുന്നു. യുവതിയുടെ ശബ്ദം കേട്ട് ഗ്രാമവാസികള്‍ ഓടിക്കൂടുന്നത് ശ്രദ്ധയില്‍പ്പെട്ട 40കാരന്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. 

അയല്‍വാസിക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ ആദ്യം ലോക്കല്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് യുവതി എഡിജിപിയെ സമീപിക്കുകയായിരുന്നു. എഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അയല്‍വാസിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ലൈംഗികാതിക്രമ ശ്രമം തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com