നന്ദിഗ്രാമില്‍ മല്‍സരിക്കുമെന്ന് മമത ബാനര്‍ജി ; സുവേന്ദുവിന്റെ വെല്ലുവിളി നേരിടാന്‍ 'ദീദി'

കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ മണ്ഡലത്തിലും മമത മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്
മമത ബാനര്‍ജി /ഫയല്‍ ചിത്രം
മമത ബാനര്‍ജി /ഫയല്‍ ചിത്രം

കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ സുവേന്ദു അധികാരിയെ നേരിടാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ രംഗത്തിറങ്ങുന്നു. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍, കഴിഞ്ഞ തവണ സുവേന്ദു അധികാരി വിജയിച്ച നന്ദിഗ്രാമില്‍ മല്‍സരിക്കുമെന്ന് തൃണമൂല്‍ അധ്യക്ഷയും പശ്ചിമ ബംഗാള്‍ അധ്യക്ഷയുമായ മമത ബാനര്‍ജി പ്രഖ്യാപിച്ചു. 

നന്ദിഗ്രാമില്‍ താന്‍ മല്‍സരിക്കും. നന്ദിഗ്രാം തന്റെ ഭാഗ്യദേശമാണ്. നന്ദിഗ്രാമില്‍ നടത്തിയ പൊതുയോഗത്തില്‍ മമത ബാനര്‍ജി പ്രഖ്യാപിച്ചു. കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ മണ്ഡലത്തിലും മമത മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

നന്ദിഗ്രാമിലെ കര്‍ഷക പ്രക്ഷോഭമാണ് ഇടതു സര്‍ക്കാരിനെ വീഴ്ത്തി പശ്ചിമബംഗാളില്‍ അധികാരം നേടാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിച്ചത്. 2007 ല്‍ ബുദ്ധദേബ് ഭട്ടാചാര്യ സര്‍ക്കാര്‍ നന്ദിഗ്രാമില്‍ പ്രത്യേക സാമ്പത്തിക മേഖല ആരംഭിക്കാന്‍ തീരുമാനിച്ചതിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ 14 പേരാണ് മരിച്ചത്.  

ഈ സമരത്തിന് നായകത്വം വഹിച്ച സുവേന്ദു അധികാരി തൃണമൂലിന്റെ നേതൃനിരയിലെത്തുകയായിരുന്നു. എന്നാല്‍ സമീപകാലത്ത് തൃണമൂല്‍ നേതൃത്വവുമായി ഇടഞ്ഞ സുവേന്ദു ബിജെപിയില്‍ ചേക്കേറുകയായിരുന്നു. പ്രദേശത്ത് ശക്തമായ സ്വാധീനമുള്ള സുവേന്ദുവിന് പിന്നാലെ നിരവധി പേര്‍ പാര്‍ട്ടി വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നന്ദിഗ്രാമില്‍ മല്‍സരിക്കുമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com