പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഫയല്‍ ഫോട്ടോ
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഫയല്‍ ഫോട്ടോ

മമത ബാനര്‍ജിയെ നന്ദിഗ്രാമില്‍ അരലക്ഷം വോട്ടിന് തോല്‍പ്പിക്കും; അല്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് സുവേന്ദു അധികാരി

ന്ദിഗ്രാമില്‍ മത്സരിക്കുമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വെല്ലുവിളി ഏറ്റെടുത്ത് സുവേന്ദു അധികാരി

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വെല്ലുവിളി ഏറ്റെടുത്ത് സുവേന്ദു അധികാരി. 50,000 വോട്ടിന് മമതയെ തോല്‍പ്പിച്ചില്ലെങ്കില്‍ രാഷ്ട്രീയം മതിയാക്കുമെന്ന് സുവേന്ദു അധികാരി കൊല്‍ക്കത്തയില്‍ പറഞ്ഞു. 

മമത ബാനര്‍ജി സിറ്റിങ് സീറ്റായ ഭവാനിപൂരില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നന്ദിഗ്രാമില്‍ മത്സരിക്കാനുള്ള നീക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. പരാജയഭീതിയെ തുടര്‍ന്നാണ് ഭവാനിപൂരിന് പുറമെ നന്ദിഗ്രാമില്‍ മത്സരിക്കാനുള്ള മമതയുടെ നീക്കമെന്ന് സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചു. 

പത്തു വര്‍ഷം മുമ്പ് കര്‍ഷക പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ നന്ദിഗ്രാം ആണ് മമത ബാനര്‍ജിയെ അധികാരത്തില്‍ എത്തിച്ചത്. മമത ബാനര്‍ജിയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം. കഴിഞ്ഞമാസം സുവേന്ദു ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന മമത ബാനര്‍ജിയുടെ പ്രഖ്യാപനം.

നിയസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍നിന്ന് മത്സരിക്കുമെന്ന് മമത പറഞ്ഞിരുന്നു. നന്ദിഗ്രാം എനിക്ക് ഭാഗ്യമുള്ളയിടമാണ് നന്ദിഗ്രാമില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ മമത പറഞ്ഞു. സാധിക്കുമെങ്കില്‍ നന്ദിഗ്രാം, ഭബാനിപുര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍നിന്നും ഇത്തവണ ജനവിധി തേടും. ഭബാനിപുരില്‍നിന്ന് മത്സരിക്കുന്നതില്‍ എന്തെങ്കിലും അസൗകര്യമുണ്ടായാല്‍ അവിടെ മറ്റാരെങ്കിലും മത്സരിക്കും മമത വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com