വെട്ടിച്ചുരുക്കിയ സിലബസ് അനുസരിച്ച് നടത്തുക പ്ലസ് ടു വരെയുള്ള പരീക്ഷകള്‍; വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍

JEE Main, NEET തുടങ്ങിയ മത്സരപരിക്ഷകൾക്കുള്ള സിലബസ് വെട്ടിച്ചുരുക്കില്ലെന്നും, നിശ്ചിത സമയം തന്നെ നടത്തും എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് അറിയിച്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: വെട്ടിച്ചുരുക്കിയ സിലബസിന്റെ അടിസ്ഥാനത്തിൽ ഈ വർഷം നടത്തുക 12ആം ക്ലാസ് വരെയുള്ള വാർഷിക പരിക്ഷകൾ മാത്രം.  JEE Main, NEET തുടങ്ങിയ മത്സരപരിക്ഷകൾക്കുള്ള സിലബസ് വെട്ടിച്ചുരുക്കില്ലെന്നും, നിശ്ചിത സമയം തന്നെ നടത്തും എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാൽ നിഷാങ്ക് അറിയിച്ചു.

രാജ്യത്തെ കേന്ദ്രിയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായ് സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്താണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കാൻ പറ്റുന്ന കാലം വരെ ഓൺലൈൻ ക്ലാസുകൾ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടരും എന്നതിലും അദ്ദേഹം വ്യക്തത വരുത്തി.

ഒൻപത്, പതിനൊന്ന് ക്ലാസുകളിൽ ഓൺലൈൻ പരിക്ഷ നടത്തുന്നത് പരിഗണിയ്ക്കും എന്നും വിദ്യാഭ്യാസമന്ത്രി സൂചിപ്പിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അവസാനപാദ പരിക്ഷ കുറവ് വരുത്തിയ സിലബസിനെ അടിസ്ഥാനപ്പെടുത്തിയാകും നടത്തുക. ഈ ക്ലാസുകളിൽ ഓൺലൈൻ പരിക്ഷകൾ സാധ്യം അല്ല.

കുറവ് വരുത്തിയ സിലബസ് പ്രകാരമാകും 9,11 ക്ലാസുകളിലെയും പരിക്ഷകളും നടത്തുക. എന്നാൽ JEE Main, NEET 2021 പരിക്ഷകൾ നീട്ടിവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യില്ല. മാത്രമല്ല, JEE Main, NEET 2021 പരിക്ഷകൾക്ക് സിലബസ്സിൽ ഒരു കുറവും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com