പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിച്ചേ പറ്റൂ' ; വാട്ട്‌സ്ആപ്പ് നയം പിന്‍വലിക്കണം; കേന്ദ്ര സര്‍ക്കാരിന്റെ കത്ത് 

ഏകപക്ഷീയമായ ഇത്തരം മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വാട്ട്‌സ്ആപ്പ് സിഇഒ വില്‍ കാത്ചാര്‍ട്ടിന് അയച്ച കത്തില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം

ന്യൂഡല്‍ഹി: സ്വകാര്യതാ നയത്തില്‍ അടുത്തിടെ വരുത്തിയ മാറ്റം പിന്‍വലിക്കണമെന്ന് ഇന്ത്യ വാട്ട്‌സ്ആപ്പിനോട് ആശ്യപ്പെട്ടു. ഏകപക്ഷീയമായ ഇത്തരം മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വാട്ട്‌സ്ആപ്പ് സിഇഒ വില്‍ കാത്ചാര്‍ട്ടിന് അയച്ച കത്തില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഇന്ത്യയിലാണ്. വാട്ട്‌സ്ആപ്പിന്റെ ഏറ്റവും വലിയ സേവന വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിച്ചേ പറ്റൂ. സ്വകാര്യതാ നയത്തില്‍ അടുത്തിടെ കമ്പനി വരുത്തിയ മാറ്റം ഇന്ത്യന്‍ പൗരന്റെ സ്വയം നിര്‍ണയാവകാശവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 

സ്വകാര്യതാ നയത്തില്‍ അടുത്തിടെ വരുത്തിയ മാറ്റം പിന്‍വലിക്കണം. വിവരങ്ങളുടെ സ്വകാര്യത, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഡാറ്റ സുരക്ഷിതത്വം എന്നിവ സംബന്ധിച്ച സമീപനം പുനപ്പരിശോധിക്കണമെന്നും ഇന്ത്യ വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടു. 

പുതിയ പോളിസി അംഗീകരിക്കാത്തവരുടെ സേവനം ഈ മാസത്തോടെ അവസാനിപ്പിക്കും എന്നായിരുന്നു നേരത്തെ വാട്ട്‌സ്ആപ്പ് അറിയിച്ചിരുന്നത്. വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇത് മെയ് വരെ നീട്ടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com