'താണ്ഡവ്' വിവാദം; വെബ് സീരീസിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍

വിവാദമായ ആമസോണ്‍ പ്രൈം വെബ് സീരീസിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് അണിയറപ്രവര്‍ത്തകര്‍.  
താണ്ഡവ് വെബ് സീരീസില്‍ നിന്നുള്ള ദൃശ്യം
താണ്ഡവ് വെബ് സീരീസില്‍ നിന്നുള്ള ദൃശ്യം

ന്യൂഡല്‍ഹി: വിവാദമായ ആമസോണ്‍ പ്രൈം വെബ് സീരീസ് താണ്ഡവിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് അണിയറപ്രവര്‍ത്തകര്‍. ജനങ്ങളുടെ വികാരങ്ങള്‍ മാനിക്കുന്നെന്നും ഏതെങ്കിലും ജാതിയെയോ മതത്തെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ മനപ്പൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ സംവിധായകനായ അലി അബ്ബാസ് സഫര്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു. 

താണ്ഡവിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് വേണ്ട പിന്തുണയും നിര്‍ദേശങ്ങളും നല്‍കിയ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നന്ദി പറയുന്നു. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തങ്ങള്‍ വീണ്ടും മാപ്പ് പറയുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു. 

ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വെബ് സീരീസ് ബാന്‍ ചെയ്യാന്‍ ആലോചിക്കുന്നതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സീരീസില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരിക്കുന്നത്. വെബ് സീരീസില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് ബിജെപിയും മറ്റ് ഹിന്ദുത്വ സംഘടനകളും രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com