രണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ

 രണ്ടു കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ വൈറലാകുന്നു
കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു
കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു

ന്യൂഡല്‍ഹി:  രണ്ടു കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഓടുന്ന വാഹനത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

പര്‍വീണ്‍ കാസ്‌വാന്‍ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് കടുവകള്‍ തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍. ഇന്ത്യയിലെ കാടുകളില്‍ കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ എന്ന ആമുഖത്തോടെയാണ് പര്‍വീണ്‍ കാസ് വാന്‍ വീഡിയോ പങ്കുവെച്ചത്. എന്നാല്‍ വീഡിയോ ഇന്ത്യയില്‍ എവിടെ നിന്നുള്ളതാണ് എന്ന കാര്യം വ്യക്തമല്ല.

തുടക്കത്തില്‍ രണ്ടു കടുവകളും സമാന്തരമായി നടന്നുനീങ്ങുന്നത് കാണാം. പിന്നീട് പരസ്പരം ഏറ്റുമുട്ടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഓടുന്ന വാഹനത്തില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയത്. പരസ്പരം പോരാടിയ ശേഷം കടുവകള്‍ രണ്ടുദിശയില്‍ നീങ്ങുന്നതാണ് വീഡിയോയുടെ അവസാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com