അയല്‍രാജ്യങ്ങള്‍ക്ക് കരുതലിന്റെ കൈത്താങ്ങ്; ഇന്ത്യയില്‍ നിന്നുള്ള കോവിഡ് വാക്‌സിനുകള്‍ ഭൂട്ടാനിലും മാലദ്വീപിലുമെത്തി

ഇന്ത്യയില്‍ നിന്നുള്ള കോവിഡ് വാക്‌സിന്റെ ആദ്യ ഘട്ടം ഭൂട്ടാനിലും മാലദ്വീപിലും എത്തി.
മാലദ്വീപിലും ഭൂട്ടാനിലും കോവിഡ് വാക്‌സിനുകള്‍ എത്തിയപ്പോള്‍/ എഎന്‍ഐ
മാലദ്വീപിലും ഭൂട്ടാനിലും കോവിഡ് വാക്‌സിനുകള്‍ എത്തിയപ്പോള്‍/ എഎന്‍ഐ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കോവിഡ് വാക്‌സിന്റെ ആദ്യ ഘട്ടം ഭൂട്ടാനിലും മാലദ്വീപിലും എത്തി. ബുധനാഴ്ചയാണ് വ്യോമസേനയുടെ എന്‍ 32 വിമാനത്തില്‍ മരുന്നുകള്‍ ഭൂട്ടാനില്‍ എത്തിച്ചത്. പാരോവാലി വിമാനത്താവളത്തിലാണ് മരുന്നുകളുമായി വിമാനം എത്തിയത്.

മരുന്നുകള്‍ ഏറ്റുവാങ്ങാന്‍ ഭൂട്ടാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും നേരിട്ടെത്തി. അയല്‍ക്കാരോടുള്ള ഇന്ത്യയുടെ സഹകരണത്തി െമറ്റൊരു മികച്ച ഉദാഹരണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു. 

മാലദ്വീപിലേക്കും കോവിഡ് വാക്‌സിന്‍ എത്തിച്ചു. 100,000 ഡോസ് മരുന്നാണ് മാലദ്വീപില്‍ എത്തിച്ചിരിക്കുന്നത്. കോവിഷീല്‍ഡ് വാക്‌സിനാണ് ഇരു രാജ്യങ്ങളിലേക്കും ഇന്ത്യ നല്‍കിയിരിക്കുന്നത്. 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സര്‍ക്കാരിനും ജനങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നതായി മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സൊലിഹ് പറഞ്ഞു. 

ഏതൊരു പ്രതിസന്ധിയിലും ഇന്ത്യ തങ്ങളുടെകൂടെ ശക്തവും അചഞ്ചലവുമായി നിലകൊള്ളുമെന്ന മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാബിദ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com