'പുകവലിക്കുന്ന കടുവ'; അപൂര്‍വ്വ വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2021 05:52 PM |
Last Updated: 20th January 2021 05:52 PM | A+A A- |
കടുവയുടെ വായില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന 'പുകച്ചുരുളുകള്‍'
ഭോപ്പാല്‍: 'പുകവലിക്കുന്ന കടുവ' - കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാം. ഈ വീഡിയോ കണ്ടാല്‍ അങ്ങനെ സംശയിച്ചാലും തെറ്റുപറയാന്‍ സാധിക്കില്ല.
മധ്യപ്രദേശിലെ ബന്ദവ്ഗഡ് കടുവാസംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വിസ്മയിപ്പിക്കുന്നത്. പര്‍വീണ്‍ കാസ്‌വാന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ കണ്ടാല്‍ കടുവ പുകവലിക്കുമോ എന്ന് സംശയിച്ചു പോകും.
പാര്‍ക്ക് ചെയ്ത വാഹനത്തില്‍ കിടക്കുകയാണ് കടുവ. വണ്ടി നീങ്ങാന്‍ തുടങ്ങിയതോടെ, വാഹനത്തില്‍ നിന്ന് പുറത്തുചാടിയ കടുവ ശ്വാസം വിടുമ്പോള്‍ പുറത്തുവരുന്ന പുക കണ്ടാണ് സംശയം ഉയരുന്നത്. യഥാര്‍ത്ഥത്തില്‍ ജനുവരിയിലെ ശൈത്യകാലത്ത് വായിലൂടെ ശ്വാസം പുറത്തേയ്ക്ക് വിടുമ്പോള്‍ പുകയ്ക്ക് സമാനമായ സാഹചര്യം ഉണ്ടാവുന്നത് സ്വാഭാവികമാണ്. വായുവിലെ ജലകണികകള്‍ എളുപ്പം തണുക്കുന്നതാണ് ഇതിന് കാരണം.
Is this tigress from Bandhavgarh smoking. @BandhavgarhTig2 pic.twitter.com/r8CWL6Mbwi
— Parveen Kaswan, IFS (@ParveenKaswan) January 19, 2021