തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, 12കാരിയുടെ തല അരിവാള്‍ കൊണ്ട് വെട്ടിമാറ്റി; സഹോദരനും അമ്മാവനും വധശിക്ഷ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2021 02:46 PM |
Last Updated: 21st January 2021 02:46 PM | A+A A- |

പ്രതീകാത്മക ചിത്രം
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തല വെട്ടിമാറ്റി 12 വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനും അമ്മാവനും വധശിക്ഷ. വധശിക്ഷയില്‍ കുറഞ്ഞ് ഒന്നിനും 21 വയസുകാരനായ സഹോദരനും 42 വയസുകാരനായ അമ്മാവനും അര്‍ഹനല്ല എന്ന് നിരീക്ഷിച്ച് കൊണ്ട് മധ്യപ്രദേശിലെ കോടതിയാണ് കടുത്ത ശിക്ഷ വിധിച്ചത്.
2019 മാര്‍ച്ചിലാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ സഹോദരനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്ന് കണ്ടെത്തി. തുടര്‍ന്ന് അമ്മാവന്റെ വീട്ടില്‍ കൊണ്ടുപോയി ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കൊലപാതകം, പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി സാഗര്‍ ജില്ലയിലെ സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്.
പീഡനത്തിന് ശേഷം അരിവാള്‍ ഉപയോഗിച്ചാണ് കുട്ടിയുടെ തല ഇരുവരും വെട്ടിമാറ്റിയത്. കൊലപാതകത്തിന് മുന്‍പ് പെണ്‍കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായതായി അന്വേഷണത്തില്‍ കണ്ടെത്തി.
വിചാരണക്കിടെ 29 സാക്ഷികളെയാണ് വിസ്തരിച്ചത്. ഡിഎന്‍എയും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ വാദങ്ങളെ ശരിവെയ്ക്കുന്നതാണ്. സഹോദരന്റെ കൈയില്‍ സംരക്ഷണത്തിന്റെ പ്രതീകമായി പെണ്‍കുട്ടി രാഖി കെട്ടിയിരുന്നു. എന്നാല്‍ യുവാവ് തന്നെയാണ് എല്ലാ പരിധികളും ലംഘിച്ച് നീചമായി പെരുമാറിയതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ താഖിര്‍ ഖാന്‍ ആരോപിച്ചു.