രാമക്ഷേത്രത്തിനായി ഒരു കോടി സംഭാവന നല്‍കി ഗൗതം ഗംഭീര്‍

എല്ലാ ഇന്ത്യക്കാരുടെയും മഹത്തായ സ്വപ്‌നമാണ് രാമക്ഷേത്രം, വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം അവസാനിച്ചു. അയോധ്യയിലെ ക്ഷേത്രം  സമാധാനത്തിന്റെയും ഐക്യത്തിന്റെയും വഴിയൊരുക്കും
ഗൗതം ഗംഭീര്‍/ഫയല്‍
ഗൗതം ഗംഭീര്‍/ഫയല്‍

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. എല്ലാ ഇന്ത്യക്കാരുടെ സ്വപ്‌നമാണ് മഹത്തായ രാമക്ഷേത്രം. ഇതിനായി ഞാനും എന്റെ കുടുംബവും ഒരു കോടി രൂപ സംഭാവന നല്‍കുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു.

എല്ലാ ഇന്ത്യക്കാരുടെയും മഹത്തായ സ്വപ്‌നമാണ് രാമക്ഷേത്രം, വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം അവസാനിച്ചു. അയോധ്യയിലെ ക്ഷേത്രം  സമാധാനത്തിന്റെയും ഐക്യത്തിന്റെയും വഴിയൊരുക്കും. ക്ഷേത്രമെന്ന ഉദ്യമത്തിന് എന്റെ എളിയ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു. 

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം സമാഹരിക്കാനായി ഡല്‍ഹിയിലെ ബിജെപി ഘടകം പ്രചാരണമാരംഭി ച്ചു. കൂപ്പണുകളിലൂടെ പണം സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. 10,100, 1000 എന്നിങ്ങനെ വീടുകളില്‍ കൂപ്പണുകള്‍ നല്‍കി പണം പിരിക്കാനാണ് പരിപാടിയെന്ന് ബിജെപി നേതാവ് കുല്‍ജീത്ത് ചാഹല്‍ പറഞ്ഞു. അയിരത്തിലധികം രൂപയാണ് സംഭാവനയെങ്കില്‍ ചെക്കായി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com