മതവികാരം വ്രണപ്പെടുത്തി; ബസ് സ്റ്റാന്റിലെ ശുചിമുറികള്‍ അടിച്ചു തകര്‍ത്തു; കേസ് (വീഡിയോ)

ആളുകള്‍ ക്ഷേത്രചുമരില്‍ മൂത്രമൊഴിക്കുകയും മതവികാരം വ്രണപ്പെടുത്തകയും ചെയ്യുന്ന നിരവധി വീഡിയോ തങ്ങളുടെ കൈവശം ഉണ്ട്
പൊതുശുചി മുറികള്‍ അടിച്ചുതകര്‍ക്കുന്ന ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍/ വീഡിയോ ദൃശ്യം
പൊതുശുചി മുറികള്‍ അടിച്ചുതകര്‍ക്കുന്ന ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍/ വീഡിയോ ദൃശ്യം

മീററ്റ്: ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരിലെ ക്ഷേത്രത്തിന് സമീപത്തെ ബസ് സ്റ്റാന്റിന്റെ ശുചിമുറികള്‍ അഖില ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ക്ഷേത്രത്തിന് സമീപത്തുള്ള ടോയ്‌ലറ്റ് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് 12 പേരടങ്ങുന്ന സംഘം അടിച്ചു തകര്‍ത്തത്. ബുധനാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിന് പിന്നാലെ പ്രതികള്‍ക്കെതിരെ ഐപിസി 332, 427 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. 

ടോയ്‌ലറ്റ് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് മുതിര്‍ന്ന ഹിന്ദുമഹാസഭാ നേതാവ് പറഞ്ഞു. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരോട് ഇത് സംബന്ധിച്ച് നിരവധി തവണ പരാതി പറഞ്ഞിട്ടും പൊളിച്ചുമാറ്റാത്ത സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ സ്വീകരിച്ചതെന്ന് ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ പറഞ്ഞു. ആളുകള്‍ ക്ഷേത്രചുമരില്‍ മൂത്രമൊഴിക്കുകയും മതവികാരം വ്രണപ്പെടുത്തകയും ചെയ്യുന്ന നിരവധി വീഡിയോ തങ്ങളുടെ കൈവശം ഉണ്ട്. പലതവണ പറഞ്ഞിട്ടും കേള്‍ക്കാത്ത സാഹചര്യത്തില്‍ അത് ഞങ്ങള്‍ പൊളിച്ചുമാറ്റുകയായിരുന്നെന്ന് ഹിന്ദുമഹാസഭയിലെ മുതിര്‍ന്ന അംഗം പറഞ്ഞു.

ടോയ്‌ലറ്റ് പൊളിച്ചുമാറ്റുന്നതിന്റെ വീഡിയോ ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍  സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com