വലയില്‍ പുളഞ്ഞ് പാമ്പ്, 'തീറ്റയാക്കാന്‍' ആക്രമിച്ച് എട്ടുകാലി, ജീവന്മരണ പോരാട്ടം- അപൂര്‍വ്വ വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2021 11:40 AM |
Last Updated: 21st January 2021 11:40 AM | A+A A- |
എട്ടുകാലി വലയില്‍ കുടുങ്ങിയ പാമ്പ്
പാമ്പ് എട്ടുകാലി വലയില്‍ കുടുങ്ങി... കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നാം. വലയില്‍ കുടുങ്ങിയ പാമ്പിനെ എട്ടുകാലി 'ഭക്ഷണമാക്കി' എന്ന് കേട്ടാലോ, ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാല്‍ കേട്ടതൊക്കേ സത്യമാണ് എന്ന് തെളിയിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
സുധാ രാമന്‍ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. എട്ടുകാലി വലയുടെ ശക്തി വിളിച്ചു പറയുന്നതാണ് ഈ വീഡിയോ എന്ന ആമുഖത്തോടെയാണ് സുധാ രാമന്‍ വീഡിയോ പങ്കുവെച്ചത്.
എട്ടുകാലി വലയില്‍ പാമ്പ് കുടുങ്ങി കിടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. വലയില്‍ നിന്ന് രക്ഷപ്പെടാന്‍ ജീവന്മരണ പോരാട്ടം നടത്തുകയാണ് പാമ്പ്. അതിനിടെ മുകളില്‍ നിന്ന് വലയിലൂടെ പാമ്പിന്റെ അരികിയില്‍ എത്തിയ എട്ടുകാലി പാമ്പിനെ കുത്തുന്നതാണ് വീഡിയോയുടെ അവസാന ഭാഗം.
സാധാരണയായി ചെറിയ കീടങ്ങളെയും പല്ലികളെയും ഇരയാക്കാനാണ് എട്ടുകാലി വല ഉണ്ടാക്കുന്നത്. എന്നാല്‍ വലയില്‍ പാമ്പ് കുടുങ്ങുന്നതും ഇതിനെ എട്ടുകാലി ആക്രമിക്കുന്നതും കാണുന്നത് ആദ്യമായാണ് എന്നാണ് പുറത്തുവരുന്ന കമന്റുകള്‍.
How many here know that Spider web material is roughly five times stronger than steel.
— Sudha Ramen IFS (@SudhaRamenIFS) January 20, 2021
And this is how they use their web to trap the prey. Mostly they feed on small insects, flies and lizards. pic.twitter.com/YhxAm4jJWT