6 മുതല്‍ 12 ക്ലാസുകള്‍ വരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ നാപ്കിന്‍; പ്രഖ്യാപനവുമായി ത്രിപുര സര്‍ക്കാര്‍

സംസ്ഥാനത്തെ ആറ് മുതല്‍ 12 ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യുമെന്ന് ത്രിപുര വിദ്യാഭ്യാസമന്ത്രി
schoolgirls
schoolgirls

അഗര്‍ത്തല: സംസ്ഥാനത്തെ ആറ് മുതല്‍ 12 ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യുമെന്ന് ത്രിപുര വിദ്യാഭ്യാസമന്ത്രി രത്തന്‍ലാല്‍ നാഥ്. ആര്‍ത്തവ ശുചിത്വത്തിന്റെ ഭാഗമായാണ് നടപടി. 

ആറ് മുതല്‍ 12 ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് നാപ്കിന്‍ സൗജന്യമായി വിതരണം ചെയ്യുകയെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 1,68, 252 കുട്ടികള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. കിഷോരി ശുചിത എന്നാണ് പദ്ധതിയുടെ പേര്. ഇതിനായി മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ 3,61,63,248 രൂപ സര്‍ക്കാര്‍ നീക്കിവെക്കും.

സംസ്ഥാനത്ത് കോവിഡ് സ്ഥിതി നിയന്ത്രണവിധേയമാണ്. അഞ്ചുപേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 32 പേര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com