'വിഷം നല്‍കുന്ന അമ്മമാര്‍ക്ക് തുല്യം'; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തണം; നഡ്ഡയോട് ഉമാഭാരതി 

പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ മുതിര്‍ന്ന നേതാവ് ഉമാഭാരതി ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയോട് ആവശ്യപ്പെട്ടു
ഉമാഭാരതി/ ഫയല്‍ചിത്രം
ഉമാഭാരതി/ ഫയല്‍ചിത്രം

ഭോപ്പാല്‍: പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ മുതിര്‍ന്ന നേതാവ് ഉമാഭാരതി ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയോട് ആവശ്യപ്പെട്ടു. മധ്യപ്രദേശില്‍ മദ്യപ്പോപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം വിവാദമായ പശ്ചാത്തലത്തിലാണ് ഉമാഭാരതി ട്വിറ്ററിലൂടെ മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ ആവശ്യം ഉന്നയിച്ചത്.

ബിഹാറില്‍ നടപ്പാക്കിയ മാതൃക പിന്തുടരണമെന്നാണ് ഉമാഭാരതി ട്വറ്ററിലൂടെ നിര്‍ദേശിച്ചത്. ബിഹാറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയത് വഴി സ്ത്രീ വോട്ടുകള്‍ നേടാന്‍ നിതീഷ് കുമാറിന് സാധിച്ചു. ഇതാണ് ബിഹാറില്‍ ഭരണത്തുടര്‍ച്ച  ഉറപ്പാക്കിയതെന്നും ഉമാഭാരതി ചൂണ്ടിക്കാട്ടി. അതേസമയം സംസ്ഥാനത്ത് കൂടുതല്‍ മദ്യഷോപ്പുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം. ഇത് അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും ഉമാഭാരതി പറഞ്ഞു.

ലോക്ക്ഡൗണ്‍ സമയത്ത് കോവിഡ് ബാധിച്ചാല്‍ മരണം വരെ സംഭവിക്കാമെന്ന് വ്യക്തമായി. എന്നാല്‍ മദ്യം ഉപയോഗിക്കാതിരുന്നാല്‍ മരണം സംഭവിക്കില്ല എന്ന് തെളിഞ്ഞു. മദ്യപ്രദേശിലും ഉത്തര്‍പ്രദേശിലും അടുത്തിടെ ഉണ്ടായ മദ്യദുരന്തങ്ങള്‍ ചൂണ്ടിക്കാണിച്ച ഉമാഭാരതി , റോഡപകടങ്ങള്‍ക്ക് മുഖ്യകാരണം മദ്യഉപഭോഗമാണെന്നും ഓര്‍മ്മിപ്പിച്ചു. സര്‍ക്കാരുകള്‍ കൂടുതല്‍ മദ്യപ്പോപ്പുകള്‍ തുടങ്ങുന്നത് കുട്ടികള്‍ക്ക് വിഷം നല്‍കുന്ന അമ്മമ്മാര്‍ക്ക് തുല്യമാണെന്നും അവര്‍ കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com