സ്‌ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചു; ശിവമോഗയിലെ ക്വാറിയില്‍ ഉഗ്രസ്‌ഫോടനം, മരണം എട്ടായി

റെയിൽവേ ക്രഷർ യൂണിറ്റിൽ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചെതെന്നാണ് പ്രാഥമിക നിഗമനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ക്വാറിയിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. ശിവമോഗയിലെ അബ്ബലഗരെ താലൂക്കിൽ വ്യാഴാഴ്ച രാത്രി 10.20 ഓടെയാണ് സംഭവം.  

റെയിൽവേ ക്രഷർ യൂണിറ്റിൽ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചെതെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുടെ പ്രകമ്പനം ശിവമോഗ ചിക്കമംഗളൂരു ജില്ലകളിൽ അനുഭവപ്പെട്ടു. ഭൂചലനമാണെന്ന് ഭയന്ന് ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി.

ബിഹാർ സ്വദേശികളായ പത്തോളം തൊഴിലാളികളാണ് ക്വാറിയിലുണ്ടായിരുന്നത്. എത്രപേർക്ക് ജീവൻ നഷ്ടമായെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭിച്ചിട്ടില്ല. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായി.

സ്ഫോടനത്തിൽ വീടുകളുടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിച്ചു, റോഡുകൾ വിണ്ടു കീറി.  കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ നാടാണ് ശിവമോഗ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com