നേതാജിയുടെ 125ാം ജന്മവാര്‍ഷികം; പരാക്രം ദിവസ് പരിപാടികള്‍ക്കായി പ്രധാനമന്ത്രി ബംഗാളില്‍

സുഭാഷ് ചന്ദ്ര ബോസ്‌
സുഭാഷ് ചന്ദ്ര ബോസ്‌

കൊല്‍ക്കത്ത: സ്വതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്ര ബോസിന്റെ 125ാം ജന്മദിനം ഇന്ന്. നേതാജിയുടെ ജന്മദിം പരാക്രം ദിവസ് ആയി ആചരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതിന്റെ ഭാഗമായി ബംഗാളില്‍ നടക്കുന്ന പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 

നേതാജിയുടെ രാജ്യത്തോടുണ്ടായിരുന്ന ആത്മാര്‍പ്പണവും, സേവന സന്നദ്ധതയും ഓര്‍മിപ്പിക്കാനാണ് പരാക്രം ദിവസ് ആഘോഷങ്ങള്‍. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നിര്‍മിക്കുന്ന സുഭാഷ് ചന്ദ്രബോസ് സ്മാരകത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചേക്കും. 

1897 ജനുവരി 23നായിരുന്നു നേതാജിയുടെ ജനനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി പാര്‍ട്ടിയിലേക്ക് എത്തിയ നേതാജി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കും എത്തിയിരുന്നു. എന്നാല്‍ ചോര ചീന്തിയല്ലാതെ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ സാധിക്കില്ലെന്ന ആശയത്തിലേക്ക് അദ്ദേഹം മാറി. 

പിന്നാലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാനായി പോരാടി. നിങ്ങള്‍ നല്‍കുന്നതല്ല, ഞാന്‍ നേടിയെടുക്കുന്നതാണ് സ്വാതന്ത്ര്യം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com