ഇന്ത്യക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടനാ മേധാവി 

ഡബ്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വിറ്ററിലൂടെയാണ് രാജ്യത്തോടുള്ള നന്ദി അറിയിച്ചത്
ടെഡ്രോസ് അഥനോം ഗെബ്രിയേസസ് /ഫയല്‍ ചിത്രം
ടെഡ്രോസ് അഥനോം ഗെബ്രിയേസസ് /ഫയല്‍ ചിത്രം

ജനീവ: കോവിഡിനെതിരായ പോരാട്ടത്തിൽ തുടർച്ചയായി നൽകിവരുന്ന പിന്തുണയ്ക്ക് ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന. ഡബ്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വിറ്ററിലൂടെയാണ് രാജ്യത്തോടുള്ള നന്ദി അറിയിച്ചത്.

"നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടർച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകൾ പങ്കുവെക്കുകയാണെങ്കിൽ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനും രക്ഷിക്കാനാകൂ". ടെഡ്രോസ് ട്വീറ്റ് ചെയ്തതിങ്ങനെ

ഇന്ത്യ അതിവേ​ഗം വാക്സിൻ നിർമ്മിക്കുകയും അയൽ രാജ്യങ്ങളിലേക്കും ബ്രസീൽ മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിലേക്കും മരുന്ന് കയറ്റി അയക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇന്ത്യക്ക് നന്ദി അറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com