'മാറിടത്തിൽ പിടിച്ചാൽ ലൈംഗികാതിക്രമം ആവില്ല', തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങൾക്ക് പോക്സോ നിലനിൽക്കില്ലെന്ന് ബോംബെ ഹൈക്കോടതി 

പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നാണ് കോടതി വിധി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങൾ ലൈംഗികാതിക്രമത്തിന്റെ ഗണത്തിൽപ്പെടുത്തി പോക്സോ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് ബോംബെ ഹൈക്കോടതി.പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നാണ് കോടതി വിധി. പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ വിധി പറഞ്ഞ പുഷ്പ ഗനേഡിവാലയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. 

പോക്സോ നിലനിൽക്കണമെങ്കിൽ പ്രായപൂർത്തിയാവാത്ത കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ലൈംഗികാസക്തിയോടെ തൊടുകയോ കുട്ടിയെ തങ്ങളുടെ രഹസ്യ ഭാഗങ്ങളിൽ തൊടുവിക്കുകയോ വേണം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നെഞ്ചിൽ പിടിക്കുന്നത് ഉടുപ്പഴിച്ചിട്ടോ ഉടുപ്പിനിടയിലൂടെയോ അല്ലെങ്കിൽ ലൈംഗികാതിക്രമത്തിൽ ഉൾപ്പെടുത്താനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. 

12വയസുള്ള പെൺകുട്ടിയുടെ വസ്ത്രം പാതി അഴിച്ച് മാറിടത്തിൽ അമർത്തിയ കേസിൽ പ്രതി സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് കോടതി ഇത്തരത്തിൽ വിധി പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com