പുഴയില്‍ ഒഴുകിപ്പോയ യുവാവിനെ കരയ്‌ക്കെത്തിച്ച് ആന; കാണണം മനുഷ്യനോടുള്ള ഈ സ്‌നേഹം! (വീഡിയോ)

സുധാ രാമന്‍ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
യുവാവിനെ രക്ഷിക്കുന്ന ആന
യുവാവിനെ രക്ഷിക്കുന്ന ആന

നയ്ക്ക് നേരെ തുടര്‍ച്ചയായുള്ള ക്രൂരതയുടെ നിരവധി വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത്. മസിനഗുഡിയില്‍ ആനയ്ക്ക് നേരെ പെട്രോള്‍ ഒഴിച്ച് കത്തിച്ച ടയര്‍ വലിച്ചെറിഞ്ഞു. തിരുനെല്‍വേലിയില്‍ മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിച്ച് നടക്കാന്‍ പോലും കഴിയാത്ത ആനയെ പാപ്പാന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇത്തരം മനസാക്ഷിയെ കുത്തിനോവിക്കുന്ന സംഭവങ്ങള്‍ക്കിടയില്‍ ആനയുടെ മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ വീഡിയോ മനസ് കീഴടക്കുന്നു.

സുധാ രാമന്‍ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. പുഴയില്‍ ഒഴുകിപ്പോകുകയാണ് ഒരു യുവാവ്. ഇത് കണ്ട ആനക്കൂട്ടത്തിലെ പിടിയാന യുവാവിനെ രക്ഷിക്കാന്‍ പുഴ നീന്തുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് നീന്തി യുവാവിന്റെ അരികില്‍ എത്തുന്ന ആന യുവാവിനെ കരയ്ക്ക് അടുപ്പിക്കുന്നതാണ് വീഡിയോയുടെ അവസാനം.മനുഷ്യനോടുള്ള ആനയുടെ സമീപനം തിരിച്ചറിയാന്‍ ഓര്‍മ്മിപ്പിച്ച് കൊണ്ട് ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com