വീട്ടിലേക്ക് മടങ്ങുമ്പോള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു, കാറില്‍ വച്ച് യുവതിക്ക് നേരെ കൂട്ടബലാത്സംഗം; സഹപ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. സംഭവത്തെ കുറിച്ച് അമ്മയോട് യുവതി കാര്യങ്ങള്‍ പറഞ്ഞതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ 27കാരിയാണ് പീഡനത്തിന് ഇരയായത്. ഓഫീസില്‍ നിന്ന് വീട്ടിലേക്ക് പോകുന്നവഴിയാണ് സംഭവം നടന്നത്. വീട്ടിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത സഹപ്രവര്‍ത്തകരാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

കാറിനുള്ളില്‍ വച്ചാണ് പീഡിപ്പിച്ചത്. സംഭവം പുറംലോകം അറിഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുവതിയെ സംഘം ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് അമ്മയോട് മകള്‍ കാര്യങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com