കോവിഡ് വാക്‌സിന്‍ കുത്തിവെയ്പില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ, ആറുദിവസത്തിനിടെ സ്വീകരിച്ചത് പത്തുലക്ഷത്തിലധികം പേര്‍

രാജ്യത്തെ കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ് യജ്ഞത്തിന്റെ വേഗത അമേരിക്ക, ബ്രിട്ടണ്‍ എന്നി രാജ്യങ്ങള്‍ക്ക് മുകളിലെന്ന് ഇന്ത്യ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ് യജ്ഞത്തിന്റെ വേഗത അമേരിക്ക, ബ്രിട്ടണ്‍ എന്നി രാജ്യങ്ങള്‍ക്ക് മുകളിലെന്ന് ഇന്ത്യ. ആറു ദിവസത്തിനിടെ പത്തുലക്ഷം പേര്‍ക്കാണ് കോവിഡിനെതിരെ വികസിപ്പിച്ച വാക്‌സിന്‍ കുത്തിവെച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

നിലവില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 16 ലക്ഷം കടന്നു. അമേരിക്കയില്‍ പത്തുദിവസം കൊണ്ടാണ് പത്തുലക്ഷം പേര്‍ക്ക് വാക്‌സിന്‍ കുത്തിവെയ്പ് നടത്തിയത്. യുകെയില്‍ ഇത് 18 ദിവസമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് ആറുദിവസം കൊണ്ട് മറികടന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഷീല്‍ഡ് വാക്‌സിനാണ് കുത്തിവെയ്ക്കുന്നത്.

24 മണിക്കൂറിനിടെ രണ്ടുലക്ഷത്തോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതുവരെ 27,920 ഘട്ടങ്ങളിലായാണ് ഇത്രയും പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിവിധ രാജ്യങ്ങളുടെ സഹായഭ്യര്‍ത്ഥന കണക്കിലെടുത്ത് വിവിധ രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ കയറ്റി അയച്ചിട്ടുണ്ട്. ആഗോളതലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ ഇന്ത്യയെ കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടന അഭിനന്ദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com