അത് നേതാജിയാണോ? അതോ സിനിമാ നടനോ? രാഷ്ട്രപതി അനാച്ഛാദനം ചെയ്ത ചിത്രത്തെചൊല്ലി വിവാദം

രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്ത നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തെ ചൊല്ലി വിവാദം
രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം അനാച്ഛാദനം ചെയ്യുന്നു/ട്വിറ്റര്‍
രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം അനാച്ഛാദനം ചെയ്യുന്നു/ട്വിറ്റര്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്ത നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തെ ചൊല്ലി വിവാദം. രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തത് നേതാജിയായി വേഷം കെട്ടിയ ബംഗാളി അഭിനേതാവ് പ്രസെന്‍ജിത് ചാറ്റര്‍ജിയുടെതാണ് എന്നാണ് ആരോപണം. 

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജന്‍മദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതി ഭവനിലാണ് രാം നാഥ് കോവിന്ദ് ചിത്രം അനാച്ഛാദനം ചെയ്തത്. 

2019ല്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം ഗുംനാമിയില്‍ സുഭാഷ് ചന്ദ്രബോസായി പ്രസെന്‍ജിത് ചാറ്റര്‍ജി അഭിനയിച്ചിരുന്നു. ഈ സിനിമയിലെ ചിത്രമാണ് രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് എന്നാണ് ആരോപണം. 

ചിത്രം നേതാജിയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ' രാമക്ഷേത്ര നിര്‍മ്മാണത്തിന് അഞ്ചുലക്ഷം രൂപ നല്‍കിയതിന് ശേഷം രാഷ്ട്രപതി നേതാജിയെ കുറിച്ചുള്ള ചിത്രത്തില്‍ അഭിനയിച്ച പ്രസെന്‍ജിത്തിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ദൈവം ഇന്ത്യയെ രക്ഷിച്ചു' എന്നായിരുന്നു മഹുവയുടെ പോസ്റ്റ്. 

എന്നാല്‍ ചിത്രം നേതാജിയുടേത് തന്നെയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. നേതാജിയുടെ ശരിക്കുള്ള ചിത്രത്തെ ആധാരമാക്കിയാണ് ഛായാചിത്രം വരച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

 ഇതിന് പിന്നാലെ വിമര്‍ശനം ഉന്നയിച്ച ട്വീറ്റ് മഹുവ മൊയ്ത്ര പിന്‍വലിച്ചു. നിരവധിപേരാണ് ചിത്രം നേതാജിയുടേതല്ല എന്ന ചൂണ്ടിക്കാട്ടി രംഗത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com