അഞ്ചു മണിക്കൂര്‍, 5000 ട്രാക്ടറുകള്‍,ഡല്‍ഹി പൊലീസിന്റെ 36 ഉപാധികള്‍; കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ രാജ്യ തലസ്ഥാനം കനത്ത സുരക്ഷയില്‍
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ രാജ്യ തലസ്ഥാനം കനത്ത സുരക്ഷയില്‍. വിവിധ സേനാവിഭാഗങ്ങളും ഡല്‍ഹി പൊലീസും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി.  

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലികൂടി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സേനയും ഡല്‍ഹി പൊലീസും കൂടുതല്‍ ശ്രദ്ധാലുക്കളാണ്. 

ചിത്രം: പിടിഐ
 

ഡല്‍ഹിയിലെ പ്രധാന റോഡുകളില്‍ ട്രാഫിക് നിയന്ത്രണങ്ങല്‍ നിലവില്‍ വന്നിട്ടുണ്ട്. എന്‍എച്ച് 44ലെ സിംഘുസാനി മന്ദിര്‍, അശോക് ഫാം, സുന്ദര്‍പൂര്‍,മുഖര്‍ബ ചൗക് എന്നിവ വഴി വാഹനങ്ങളെ കടത്തിവിടില്ലെന്ന് ഡല്‍ഹി പൊലീസ് ട്രാഫിക് ജോയിന്റ് കമ്മീഷണര്‍ മീനു ചൗധരി പറഞ്ഞു.


പൊലീസ് മേധാവിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 


ഡല്‍ഹി പൊലീസിന് 45 കമ്പനി സൈന്യത്തെ വിട്ടുനല്‍കിയിട്ടുണ്ടെന്ന് സിആര്‍പിഎഫ് മേധാവി എ പി മഹേശ്വരി അറിയിചച്ചു. ഇതിന് പുറകേ 13 കമ്പനി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും വിട്ടുനല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


മൂന്നു റൂട്ടുകള്‍ വഴി ട്രാക്ടര്‍ മാര്‍ച്ച് നടത്താനാണ് കര്‍ഷകര്‍ക്ക് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയിരിക്കുന്നത്. റാലി നടത്തനായി 36 ഉപാധികള്‍ ഡല്‍ഹി പൊലീസ് കര്‍ഷക സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്. 

5000 ട്രാക്ടറുകള്‍ക്കും 5000 ആളുകള്‍ക്കും റാലിയില്‍ പങ്കെടുക്കാം. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ അവസാനിച്ച ശേഷം മാത്രമേ കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിക്കുള്ളു.

ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിക്കുന്ന റാലി വൈകുന്നേരം അഞ്ചിന് അവസാനിപ്പിക്കണം. റോഡിന്റെ ഒരുവശം വഴിമാത്രമേ റാലി നടത്താന്‍ പാടുള്ളു തുടങ്ങിയവയാണ് പൊലീസിന്റെ പ്രധാന ഉപാധികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com