ജയ്ശ്രീറാം വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല; ഇതെങ്ങനെ മമതയെ അപമാനിക്കലാവും?; മറുപടിയുമായി യോഗി ആദിത്യനാഥ്

ജയ് ശ്രീറാം എന്നത് പരസ്പരം അഭിവാദ്യം ചെയ്യലാണ്. ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍  അത് മോശമായി കാണേണ്ടതില്ല.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍

ലക്‌നൗ: ജയ്ശ്രീറാം മുദ്രാവാക്യം വിളിക്കാന്‍ ആരെയും നിര്‍ബന്ധിപ്പിക്കുന്നില്ലെന്നും ഇത്തരം സ്തുതികള്‍ മോശമായി തോന്നേണ്ടതില്ലെന്നും  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്ത പരിപാടിയില്‍ ജയ്ശ്രീം റാം വിളികള്‍ ഉയര്‍ന്നതിന് പിന്നാലെ അവര്‍ പ്രസംഗം മതിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ വിശദീകരണം.

ജയ് ശ്രീറാം എന്നത് പരസ്പരം അഭിവാദ്യം ചെയ്യലാണ്. ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍  അത് മോശമായി കാണേണ്ടതില്ല. നമസ്‌കാരം 
അല്ലെങ്കില്‍ ജയ്ശ്രീറാം എന്ന് അഭിവാദ്യം ചെയ്യുന്നത് ഉപചാരത്തിന്റെ ഭാഗമായാണെന്നും യോഗി പറഞ്ഞു. മമത ബാനര്‍ജിയുടെ പ്രതികരണത്തെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ജയ്ശ്രീറാം വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നായിരുന്നു യോഗിയുടെ മറുപടി. ആരെങ്കിലും അങ്ങനെ വിളിച്ചാല്‍ തന്നെ അതിനെ മോശമായി കാണേണ്ടതില്ലെന്നും ഇത് എങ്ങനെ മമതയെ അപമാനിക്കലാകുമെന്നും യോഗി ചോദിച്ചു.

ഏപ്രില്‍ മെയ് മാസങ്ങളില്‍ നിയമസഭാ തെരഞ്ഞടുപ്പ്  നടക്കാനിരിക്കെ ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് തര്‍ക്കം മുറുകി. മുന്‍പ് എങ്ങുമില്ലാത്തവിധം ബംഗാളില്‍ ക്രമസമാധാനപാലനം തകര്‍ന്നെന്നും മമത സര്‍ക്കാരിന്റെ കാലത്ത് നിരവധി കലാപങ്ങള്‍ ഉണ്ടായെന്നും യോഗി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com