ആറ് എംഎൽഎമാരുമായി പാർട്ടി വിടും, പുതുച്ചേരി മന്ത്രി നമശിവായം ബിജെപിയിലേക്കെന്ന് സൂചന

മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടാനുളള കാരണം
ആറുമുഖം നമശിവായം/ ട്വിറ്റർ
ആറുമുഖം നമശിവായം/ ട്വിറ്റർ

പുതുച്ചേരി: തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുതുച്ചേരി കോൺ​ഗ്രസിൽ പ്രതിസന്ധി. മന്ത്രിസഭയിലെ രണ്ടാമനായ ആറുമുഖം നമശിവായമാണ് പാർട്ടി വിടുമെന്ന് ഭീഷണി മുഴക്കിയത്. തന്‍റെ അനുയായികളായ ആറ് എംഎൽഎമാരും പാർട്ടി വിടാൻ മടിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനിടെ നമശിവായം ബിജെപിയിലേക്ക് പോകുമെന്നും സൂചനകളുണ്ട്. 

മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിടാനുളള കാരണം. നാളെ ഉച്ചയോടെ രാജി പ്രഖ്യാപിച്ചേക്കും. ചെന്നൈയിലെത്തുന്ന ജെ പി നദ്ദയുമായി മന്ത്രി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും രണ്ടാംസ്ഥാനക്കാരനാണ് നമശിവായം. പൊതുമരാമത്ത് വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.

മുഖ്യമന്ത്രി നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തിന്‍റെ പേരിൽ ഭിന്നത രൂക്ഷമായതിനിടെയാണ് മന്ത്രിയുടെ പുതിയ പ്രസ്താവന. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയാണ് ആറുമുഖം നമശിവായം. 2016-ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ ആളായിരുന്നു നമശ്ശിവായം. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം ലഭിച്ചില്ല. പാര്‍ട്ടിയിലും ഭരണത്തിലും കൃത്യമായ സ്ഥാനം നല്‍കിയില്ലായെന്ന് നമശ്ശിവായം ആക്ഷേപം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് തര്‍ക്കം രൂക്ഷമാവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com