അതിര്‍ത്തിയില്‍ സേനാ പിന്മാറ്റത്തിന് ഇന്ത്യ- ചൈന ധാരണ; സംഘര്‍ഷം ഒഴിവാക്കാനുള്ള നടപടികള്‍ തുടരും 

അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള മാസങ്ങള്‍ നീണ്ട സംഘര്‍ഷം അയയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള മാസങ്ങള്‍ നീണ്ട സംഘര്‍ഷം അയയുന്നു. അതിര്‍ത്തിയില്‍ സേനാ പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായതായി കരസേന അറിയിച്ചു. ഒന്‍പതാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഫലപ്രദമെന്നും സേന അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് ഒന്‍പതാം വട്ട സൈനികതല ചര്‍ച്ച അവസാനിച്ചത്. ഇന്നലെ രാവിലെ 10 മണി മുതല്‍ ഇന്ന് പുലര്‍ച്ചെ രണ്ടര വരെയായിരുന്നു ചര്‍ച്ച. ഈ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ കരസേനാവൃത്തങ്ങള്‍ പുറത്തുവിട്ടത്. അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് മുന്‍പുള്ള സ്ഥാനങ്ങളിലേക്ക് തിരികെ പോകാന്‍ ഇരുരാജ്യവും ധാരണയായതായി കരസേന അറിയിച്ചു.  ചര്‍ച്ച ഫലപ്രദമായിരുന്നു. പരസ്പരമുള്ള വിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിച്ചതായും കരസേന വ്യക്തമാക്കി.

വടക്കന്‍ അതിര്‍ത്തിയില്‍ മുന്‍നിര സൈനികര്‍ തമ്മില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ തുടരാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചു. മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും ധാരണയായതായി കരസേന അറിയിച്ചു. സമ്പൂര്‍ണ പിന്മാറ്റം എന്നതിലേക്ക് എത്തും മുമ്പ് ഒരു തവണ കൂടി കമാന്‍ഡര്‍ തല ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com