കര്‍ഷകരെ തടഞ്ഞ് പൊലീസ്;  സംഘര്‍ഷം; കണ്ണീര്‍ വാതകം പ്രയോഗിച്ചു; ഡല്‍ഹിയിലേക്ക് പ്രതിഷേധക്കാരുടെ പ്രവാഹം (വീഡിയോ)

റിപ്പബ്ലിക് ദിനത്തില്‍ അവകാശ പോരാട്ട മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ആരംഭിച്ച കര്‍ഷക മാര്‍ച്ചില്‍ പൊലീസ് സംഘര്‍ഷം.
ഡല്‍ഹിയിലെ കര്‍ഷകമാര്‍ച്ച് സംഘര്‍ഷഭരിതമായപ്പോള്‍ /ചിത്രം എഎന്‍ഐ
ഡല്‍ഹിയിലെ കര്‍ഷകമാര്‍ച്ച് സംഘര്‍ഷഭരിതമായപ്പോള്‍ /ചിത്രം എഎന്‍ഐ

ന്യൂഡല്‍ഹി:  റിപ്പബ്ലിക് ദിനത്തില്‍ അവകാശ പോരാട്ട മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ആരംഭിച്ച കര്‍ഷക മാര്‍ച്ചില്‍ പൊലീസ് സംഘര്‍ഷം. കര്‍ഷകരുടെ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമായത്. സമരക്കാര്‍്ക്ക നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മുന്‍കൂര്‍ നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കര്‍ഷക മാര്‍ച്ച് ആരംഭിച്ചത്.

നേരത്തെ, സിംഘു, തിക്രി അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്കു പ്രവേശിച്ച കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് ഇവര്‍ സഞ്ജയ് ഗാന്ധി ഗ്രാന്‍സ്‌പോര്‍ട് നഗറില്‍ പ്രവേശിച്ചു. അവിടെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. 


ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുക. സിഘു, ടിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് റാലിക്ക് അനുമതി. ഡല്‍ഹി പൊലീസ് മൂന്ന് റൂട്ടുകളും പരിശോധിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പരേഡില്‍ അണിചേരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com