ചെങ്കോട്ട വളഞ്ഞു; കര്‍ഷക സംഘടനയുടെ കൊടികെട്ടി (വീഡിയോ)

കര്‍ഷക സംഘടനയുടെ കൊടിയാണ് ചെങ്കോട്ടയില്‍ കെട്ടിയത്. 
ചെങ്കോട്ടയില്‍ കൊടി കെട്ടുന്ന കര്‍ഷകര്‍/ എഎന്‍ഐ
ചെങ്കോട്ടയില്‍ കൊടി കെട്ടുന്ന കര്‍ഷകര്‍/ എഎന്‍ഐ

ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിയുമായി ഡല്‍ഹി നഗര ഹൃദയത്തിലേക്ക് കടന്ന കര്‍ഷകര്‍ ചെങ്കോട്ട വളഞ്ഞ് കൊടികെട്ടി. കര്‍ഷക സംഘടനയുടെ കൊടിയാണ്  കെട്ടിയത്. 

അതേസമയം, ഡല്‍ഹി നഗര ഹൃദയത്തിലേക്ക് കടന്നത് തങ്ങളുടെ കൂട്ടത്തിലുള്ളവരല്ലെന്ന് സംയുക്ത സമരസമിതി പറഞ്ഞു. വിലക്ക് ലംഘിച്ച് നഗരത്തിലേക്ക് കടന്നത് ബി കെ യു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവരാണ് എന്ന് സംയുക്ത സമരസമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. ഡല്‍ഹി പൊലീസ് അനുവദിച്ച് നല്‍കിയ മൂന്നു റൂട്ടുകള്‍ അംഗീകരിക്കാത്ത ഇവര്‍ രാവിലെ എട്ടുമണിയോടെ ട്രാക്ടറുകളുമായി പുറപ്പെടുകയായിരുന്നു എന്ന് സംയുക്ത സമര സമിതി നേതാക്കള്‍ വ്യക്തമാക്കി. 

തങ്ങളുടെ റാലി ഗാസിപ്പൂര്‍ വഴി സമാധാനപരമായി മുന്നേറുകയാണെന്ന് ബികെയു നേതാവ് രാകേഷ് തികായത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. നഗര ഹൃദയത്തില്‍ പ്രവേശിച്ച സമരക്കാരും പൊലീസും തമ്മില്‍ വന്‍ സംഘര്‍മാണ് നടക്കുന്നത്. ട്രാക്ടറുകളുടെ കാറ്റഴിച്ചുവിട്ട പൊലീസ്, കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. 

ഇതിന് പിന്നാലെ റോഡിന് കുറുകെ നിര്‍ത്തിയിട്ടിരുന്ന ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും കണ്ടെയ്‌നറും കര്‍ഷകര്‍ മറിച്ചിട്ടു. പൊലീസ് ക്രെയിന്‍ കര്‍ഷകര്‍ പിടിച്ചെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com