ഈ ഏഴാം ക്ലാസുകാരന്‍ നേടിയത് 35 ദേശീയ പുരസ്‌കാരങ്ങള്‍; ചരിത്രനേട്ടത്തിന്റെ ഉടമ

 പതിനൊന്ന് വയസ്സിനിടെ 34 ദേശീയ അവാര്‍ഡുകള്‍ നേടി ചരിത്രം രചിച്ച് 7ാം ക്ലാസുകാരന്‍
35 ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ വ്യേം അഹൂജ
35 ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ വ്യേം അഹൂജ

ലക്‌നൗ:  പതിനൊന്ന് വയസ്സിനിടെ 34 ദേശീയ അവാര്‍ഡുകള്‍ നേടി ചരിത്രം രചിച്ച് 7ാം ക്ലാസുകാരന്‍. വ്യേം അഹൂജ എന്ന വിദ്യാര്‍ഥിയാണ് ഈ ആപൂര്‍വനേട്ടത്തിന്റെ ഉടമ. അവസാനമായി ഈ കുട്ടിയെ തേടിയെത്തിയത് പ്രധാനമന്ത്രിയുടെ ബാലപുരസ്‌കാരവും.

9 സംഗീത ഉപകരണങ്ങള്‍ അനായാസമാണ് ഏഴാ ക്ലാസുകാരന്‍ കൈകാര്യം ചെയ്യുക. ഓടക്കുഴല്‍, ഡ്രംസ്, മൗത്ത് ഓര്‍ഗന്‍, തബല, ഗിറ്റാര്‍, കാന്‍ച് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനകം 300 സ്റ്റേജ് പരിപാടികള്‍ നടത്തിയിട്ടും ഉണ്ട്. കുട്ടിയുടെ അച്ഛന്‍ അധ്യാപകനാണ്.

സംഗീതരംഗത്ത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ 28 റെക്കോര്‍ഡുകള്‍ വ്യോമിന്റെതായുണ്ട്. രണ്ട് വയസ്സുള്ളപ്പോഴാണ് വ്യോം പുല്ലാങ്കുഴലില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത്. രണ്ട് വയസും രണ്ട് മാസവും പ്രായമുള്ളപ്പോളായിരുന്നു അദ്യറെക്കോര്‍ഡ് ഇട്ടത്. സംഗീതം, പൊതുവിജ്ഞാനം, ഓര്‍മ്മശക്തി  എന്നിവയില്‍ 35 റെക്കോര്‍ഡുകള്‍ ഈ കുട്ടിയുടെ പേരിലുള്ളത്.

കഴിഞ്ഞ ദിവസം ബാലപുരസ്‌കാരം കിട്ടിയവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫ്രന്‍സ് വഴി അഭിസംബോധന ചെയ്തിരുന്നു. പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി ഈ ഏഴാംക്ലാസുകാരന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com