വിവാഹ പാര്‍ട്ടി നടത്താന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് വന്നു, അമ്മാവന്മാരുടെ പ്രേരണയില്‍ സമരത്തിന് പോയി; ഡല്‍ഹിയില്‍ മരിച്ചത് 27കാരന്‍

കഴിഞ്ഞ ദിവസം ട്രാക്ടര്‍ കീഴ്‌മേല്‍ മറിഞ്ഞ് സാരമായി പരിക്കേറ്റാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ 27കാരന്‍ മരിച്ചതെന്നാണ് യുപി പൊലീസ് പറയുന്നത്
കര്‍ഷകന്റെ മൃതദേഹത്തിന് ചുറ്റും തടിച്ചുകൂടി നില്‍ക്കുന്ന കര്‍ഷകര്‍
കര്‍ഷകന്റെ മൃതദേഹത്തിന് ചുറ്റും തടിച്ചുകൂടി നില്‍ക്കുന്ന കര്‍ഷകര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ, മരിച്ച കര്‍ഷകന്‍ അടുത്തിടെ ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയ യുവാവ്. കഴിഞ്ഞ ദിവസം ട്രാക്ടര്‍ കീഴ്‌മേല്‍ മറിഞ്ഞ് സാരമായി പരിക്കേറ്റാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ 27കാരന്‍ മരിച്ചതെന്നാണ് യുപി പൊലീസ് പറയുന്നത്. അടുത്തിടെ വിദേശത്ത് വച്ച് നടന്ന കല്യാണം ആ്‌ഘോഷിക്കാനാണ് യുവാവ് നാട്ടില്‍ മടങ്ങിയെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശ് രാംപൂര്‍ സ്വദേശിയായ നവരീത് സിങ്ങാണ് ട്രാക്ടര്‍ റാലിക്കിടെ ഡല്‍ഹിയില്‍ വച്ച് മരിച്ചത്. കല്യാണത്തിന്റെ ആഘോഷം നടക്കേണ്ട വീട്ടില്‍ ബന്ധുക്കളും നാട്ടുകാരും ദുഃഖം പങ്കിടാന്‍ തടിച്ചുകൂടിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം രാംപൂരില്‍ എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായി യുപി പൊലീസ് പറയുന്നു.

അടുത്തിടെ ഓസ്‌ട്രേലിയയില്‍ വച്ചായിരുന്നു യുവാവിന്റെ കല്യാണം. വിവാഹ പാര്‍ട്ടിയില്‍ നടത്തുന്നതിനാണ് നവരീത് നാട്ടില്‍ എത്തിയത്. അമ്മാവന്മാരുടെ പ്രേരണയിലാണ് യുവാവ് ഡല്‍ഹിയില്‍ എത്തി കര്‍ഷക സമരത്തില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവരീത് പൊലീസ് വെടിവെയ്പിലാണ് കൊല്ലപ്പെട്ടതെന്ന് കര്‍ഷകര്‍ ഇന്നലെ ആരോപിച്ചിരുന്നു. എന്നാല്‍ കര്‍ഷകന് വെടിയേറ്റിട്ടില്ലെന്നും ട്രാക്ടര്‍ കീഴ്‌മേല്‍ മറിഞ്ഞ് സാരമായി പരിക്കേറ്റാണ് യുവാവ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായും യുപി പൊലീസ് പറയുന്നു.

നവരീതിനെ രക്തസാക്ഷിയായാണ് ബന്ധുക്കള്‍ കാണുന്നത്. ഉന്നത വിദ്യാഭ്യാസത്തിനാണ് യുവാവ് ഓസ്‌ട്രേലിയയിലേക്ക് പോയത്. അടുത്തിടെയാണ് കല്യാണം നടന്നത്. വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് നവരീത് നാട്ടില്‍ വന്നതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com