ജീപ്പിന് നേരെ ട്രാക്ടര്‍ ഇടിച്ചുകയറ്റി; ബസ് തല്ലിപ്പൊളിച്ചു; സംഘര്‍ഷത്തിന്റെ കൂടുതല്‍ വീഡിയോകള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന സംഘര്‍ഷത്തിന്റെ കൂടുതല്‍ വീഡിയോകള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്
ഡല്‍ഹി പൊലീസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന്‌
ഡല്‍ഹി പൊലീസ് പുറത്തുവിട്ട വീഡിയോയില്‍ നിന്ന്‌

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന സംഘര്‍ഷത്തിന്റെ കൂടുതല്‍ വീഡിയോകള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്. പൊലീസ് വാഹനം അടിച്ചു നശിപ്പിക്കുന്നതിന്റെയും ട്രാക്ടര്‍ പായിച്ചു കയറ്റുന്നതിന്റെയും വീഡിയോകളാണ് പുറത്തുവിട്ടിരിക്കുന്നത്. 

സംഘര്‍ഷത്തില്‍ ഒന്‍പത് കര്‍ഷക നേതാക്കള്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. യോഗേന്ദ്ര യാദവ്, രാകേഷ് തികായത് അടക്കമുള്ള നേതാക്കള്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. 

അതേസമയം, സമരത്തില്‍ നിന്ന് പിന്‍മാറുന്നതായി ഒരുവിഭാഗം കര്‍ഷകര്‍ അറിയിച്ചു. ഓള്‍ ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാഗമായ രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഗതനാണ് പിന്‍മാറുന്നതായി അറിയിച്ചിരിക്കുന്നത്. സമരത്തില്‍ പങ്കെടുക്കുന്ന ചിലരുടെ ലക്ഷ്യം വേറെയാണെന്ന് രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഗതന്‍ നേതാവ് വി എം സിങ് ആരോപിച്ചു. 

ഇത് രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഗതന്‍ തീരുമാനമാണെന്നും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷക് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രഖ്യാപനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

നേരത്തെ, പ്രക്ഷോഭം തകര്‍ക്കാനായി കേന്ദ്രസര്‍ക്കാര്‍ സമരത്തിനെത്തിയ ഒരുവിഭാഗവുമായി ഗൂഢാലോചന നടത്തിയെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. കര്‍ഷക പ്രക്ഷോഭത്തില്‍ വിരണ്ട കേന്ദ്രസര്‍ക്കാര്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയിലെ ചിലരുമായി നീചമായ ഗൂഢാലോചന നടത്തിയെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിട്ടവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന മുന്‍നിലപാട് സംയുക്ത സമരസമിതി ആവര്‍ത്തിച്ചു. പ്രക്ഷോഭം തുടങ്ങി 15 ദിവസം കഴിഞ്ഞപ്പോള്‍ ഒരുവിഭാഗം സ്വന്തം നിലയ്ക്ക് സമരം ആരംഭിച്ചിരുന്നു. സംയുക്ത സമരസമിതിയുമായി അവര്‍ക്ക് ബന്ധമൊന്നുമില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com