ധൃതിപിടിച്ച് പാളം മുറിച്ച് കടക്കുന്നവര്‍ ശ്രദ്ധിക്കുക!; പാഞ്ഞുവന്ന ട്രെയിന്‍ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

ലെവല്‍ ക്രോസ് മുറിച്ച് കടക്കാന്‍ വാഹനങ്ങള്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍
പാഞ്ഞുവന്ന ട്രെയിന്‍ ബൈക്ക് ഇടിച്ചുതെറിപ്പിക്കുന്നു
പാഞ്ഞുവന്ന ട്രെയിന്‍ ബൈക്ക് ഇടിച്ചുതെറിപ്പിക്കുന്നു

ലെവല്‍ ക്രോസില്‍ ധൃതിയില്‍ പാളം മുറിച്ച് കടന്ന് അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ധൃതിയാണ് അപകടത്തിന് കാരണമാകുന്നത്.ലെവല്‍ക്രോസ് അടച്ചാല്‍ പോലും അലക്ഷ്യമായി പാളം മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നവരും നിരവധിയുണ്ട്. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പാകുകയാണ് ഈ വീഡിയോ.

ട്രെയിന്‍ അതിവേഗം വരുന്നതിനിടെ, പാളം മുറിച്ച് കടക്കാന്‍ ബൈക്ക് യാത്രക്കാരന്‍ ശ്രമിക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് വീഡിയോയിലുള്ളത്. ബൈക്ക് ഇട്ട് മാറി നിന്നത് കൊണ്ട് ആളപായം ഉണ്ടായില്ല. ബൈക്ക് ഛിന്നിചിതറുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ലെവല്‍ ക്രോസ് മുറിച്ച് കടക്കാന്‍ വാഹനങ്ങള്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ഇതില്‍ അവസാനമായി വന്ന ബൈക്ക് യാത്രക്കാരന്‍ വണ്ടിയിട്ട് ഓടി മറയുന്നതും നിമിഷനേരം കൊണ്ട് ട്രെയിനിടിച്ച് ബൈക്ക് തരിപ്പണമാകുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. വാഹനം നിയന്ത്രിക്കാനാകാതെയാണ് യുവാവ് ബൈക്ക് നിലത്തിട്ട് ഓടിമറഞ്ഞത്. ജനുവരി 24നാണ് സംഭവം നടന്നത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com