ഡല്‍ഹി സ്‌ഫോടനം; രാജ്യത്ത് വിമാനത്താവളങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം 

ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായ പശ്ചാത്തലത്തില്‍ രാജ്യത്ത് അതീവ ജാഗ്രതാനിര്‍ദേശം
സ്‌ഫോടനത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നനിലയില്‍/ എഎന്‍ഐ ചിത്രം
സ്‌ഫോടനത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നനിലയില്‍/ എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായ പശ്ചാത്തലത്തില്‍ രാജ്യത്ത് അതീവ ജാഗ്രതാനിര്‍ദേശം. വിമാനത്താവളങ്ങള്‍, പ്രമുഖ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയ്ക്ക് അര്‍ധസൈനിക വിഭാഗമായ സിഐഎസ്എഫ് ജാഗ്രതാനിര്‍ദേശം നല്‍കി. സുരക്ഷ ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും സിഐഎസ്എഫ് അറിയിച്ചു.

ഇസ്രായേല്‍ എംബസിക്ക് 50 മീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. അതീവ സുരക്ഷാ മേഖലയില്‍ വൈകീട്ടാണ് സംഭവം. നടപ്പാതയിലാണ് ചെറിയ സ്‌ഫോടനം ഉണ്ടായത്. ഐഇഡിയെന്ന് സംശയിക്കുന്ന സ്‌ഫോടകവസ്തു പൂച്ചട്ടിയിലാണ് കണ്ടെത്തിയത്.  ഇത് പൊട്ടിത്തെറിച്ച് എംബസിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന അഞ്ചു കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാറിന്റെ ചില്ലുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ക്കും ആളപായമില്ല എന്നാണ് സൂചന.

സംഭവം അറിഞ്ഞ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com