'കൈകോർത്ത്' സിപിഎമ്മും കോൺ​ഗ്രസും ; ബം​ഗാളിൽ 193 സീറ്റിൽ ധാരണയായി

കോൺ​ഗ്രസ് ആസ്ഥാനമായ ബിധാൻ ഭവനിൽ നടന്ന രണ്ടാംവട്ട ചർച്ചയിലാണ് 116 സീറ്റുകളുടെ കാര്യത്തിൽ ധാരണയിലെത്തിയത്
സിപിഎം കോണ്‍ഗ്രസ് പതാകകള്‍ / ഫയല്‍ ചിത്രം
സിപിഎം കോണ്‍ഗ്രസ് പതാകകള്‍ / ഫയല്‍ ചിത്രം

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി-കോൺഗ്രസ് സഖ്യം 193 സീറ്റിൽ ധാരണയിലെത്തി. തീരുമാനമായ സീറ്റുകളിൽ 101 ഇടത്ത് ഇടതുമുന്നണിയും 92 എണ്ണത്തിൽ കോൺഗ്രസും മത്സരിക്കും. ഇനി 101 സീറ്റുകളുടെ കാര്യത്തിൽ കൂടി ഇനി തീരുമാനമാകാനുണ്ട്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിനുകിട്ടിയ 77 സീറ്റിൽ വിജയിച്ച കക്ഷികൾ തന്നെ മത്സരിക്കാൻ ആദ്യഘട്ട ചർച്ചയിൽ തീരുമാനമായിരുന്നു. കോൺ​ഗ്രസ് ആസ്ഥാനമായ ബിധാൻ ഭവനിൽ നടന്ന രണ്ടാംവട്ട ചർച്ചയിലാണ് 116 സീറ്റുകളുടെ കാര്യത്തിൽ ധാരണയിലെത്തിയത്.

എൽഡിഎഫ് അധ്യക്ഷൻ ബിമൻ ബോസ്, സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്തമിശ്ര, പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി എന്നിവർ ചർച്ചയ്ക്ക്‌ നേതൃത്വം നൽകി. ഫെബ്രുവരി 28-ന് ഇടതുമുന്നണി സംഘടിപ്പിക്കുന്ന ബ്രിഗേഡ് റാലിയിലേക്ക് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും ക്ഷണിക്കാനും തീരുമാനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com