കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാം; നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രി, സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം

കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന  വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി / എഎന്‍ഐ ചിത്രം
പ്രധാനമന്ത്രി നരേന്ദ്രമോദി / എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന  വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

കര്‍ഷകരുമായി സമവായത്തിലെത്തിയിട്ടില്ല, എന്നാല്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 
തങ്ങള്‍ രാജ്യത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരമുണ്ടാക്കാമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷ നേതാക്കള്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. കോണ്‍ഗ്രസിന്റെ ഗുലാം നബി ആസാദും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുദീപ് ബന്ദ്യോപധ്യേയ്, ശിവസേന നേതാവ് വിനായക് റൗത്ത് എന്നിവര്‍ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അതേസമയം, ജെഡിയു നിയമങ്ങളെ പിന്തുണച്ച് നിലപാടെടുത്തു. 

അതേസമയം, സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് എതിരെയുള്ള നടപടി ഡല്‍ഹി പൊലീസ് ശക്തമാക്കി. സിംഘു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. രണ്ട് ദിവസത്തേക്കാണ് നിയന്ത്രണം. സമര വേദികളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുന്നത് തടയാനാണ് നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com