മക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഭാര്യയുമായി വഴക്കിട്ട ബാര്‍ക്ക് ശാസ്ത്രഞ്ജന്‍ തൂങ്ങിമരിച്ചു 

37കാരനായ അനൂജ് തൃപതി എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ഭാര്യയുമായി വഴക്കിട്ട് ഭാഭ അറ്റോമിക്ക് റിസര്‍ച്ച് സെന്ററിലെ (ബാര്‍ക്ക്) ശാസ്ത്രഞ്ജന്‍ ജീവനൊടുക്കി. മക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ വഴക്കിന് പാന്നാലെയാണ് 37കാരനായ അനൂജ് തൃപതി എന്ന യുവാവ് മരിച്ചത്. 

വ്യാഴാഴ്ച രാവിലെയാണ് അനൂജും ഭാര്യയും തമ്മില്‍ വഴക്കിട്ടത്. മക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും കലഹിച്ചത്. ഇതിനുപിന്നാലെ കിടപ്പുമുറിയിലേക്ക് പോയ അനൂജ് ഫാനില്‍ തൂങ്ങി മരിച്ചു. 

ഭാര്യ അയല്‍ക്കാരുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അസ്വാഭാവിക മരണത്തിന് ട്രോംബെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com