എംജിആർ, ജയലളിത എന്നിവരുടെ സ്മരണയ്ക്കായി നിർമിച്ച ക്ഷേത്രം തുറന്നു

എംജിആർ, ജയലളിത എന്നിവരുടെ സ്മരണയ്ക്കായി നിർമിച്ച ക്ഷേത്രം തുറന്നു
എംജിആർ, ജയലളിത എന്നിവരുടെ സ്മരണയ്ക്കായി നിർമിച്ച ക്ഷേത്രം/ വീഡിയോ ദൃശ്യം
എംജിആർ, ജയലളിത എന്നിവരുടെ സ്മരണയ്ക്കായി നിർമിച്ച ക്ഷേത്രം/ വീഡിയോ ദൃശ്യം

ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രിമാരും അന്തരിച്ച എഐഎഡിഎംകെ നേതാക്കളുമായ എംജിആർ, ജയലളിത, എന്നിവരുടെ സ്മരണയ്ക്കായി നിർമ്മിച്ച ക്ഷേത്രം തുറന്നു. തിരുമംഗലത്തിനടുത്തുള്ള ടി കുന്നത്തൂരിൽ 12 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്താണ് ക്ഷത്രം നിർമിച്ചിരിക്കുന്നത്. 

ക്ഷേത്രത്തിൽ ജയലളിത, എംജിആർ എന്നിവരുടെ പൂർണകായ ചെമ്പ് പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീർസെൽവവും ചേർന്നാണ് ക്ഷേത്രം തുറന്നത്. 

50 ലക്ഷം രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ നിർമാണമെന്നാണ് റിപ്പോർട്ടുകൾ. എഐഎഡിഎംകെ സന്നദ്ധ സേവന വിഭാഗമായ 'അമ്മ പേരവൈ'യാണ് മധുര, തിരുമംഗലത്ത് ക്ഷേത്രം നിർമിച്ചത്. അമ്മ പേരവൈ സെക്രട്ടറി കൂടിയായ റവന്യു മന്ത്രി ആർ ബി ഉദയകുമാർ മുൻകൈ എടുത്താണ് ക്ഷേത്രം നിർമിച്ചത്. 
 
ജയലളിതയുടെ മരണത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. ചടങ്ങിൽ മുതിർന്ന എഐഎഡിഎംകെ നേതാക്കളും പങ്കെടുത്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com