'നമ്മള്‍ യുദ്ധത്തിനല്ല പോകുന്നത്'; സമരം സമാധാനപരമല്ലെങ്കില്‍ ജയിക്കുന്നത് മോദിയാണ്'; കര്‍ഷകരോട് നേതാക്കള്‍

 
കര്‍ഷക നേതാക്കളുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്‌
കര്‍ഷക നേതാക്കളുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്‌

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായുള്ള സമരം അക്രമാസക്തമാകരുത് എന്ന് ഓര്‍മ്മിപ്പിച്ച് വീണ്ടും കര്‍ഷക സംഘടന നേതാക്കള്‍ രംഗത്ത്. പ്രക്ഷോഭം സമാധാനപരമല്ലെങ്കില്‍ ജയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുമെന്നും അതിനാല്‍ പ്രതിഷേധം സമാധാന പൂര്‍വമായിരിക്കണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ബല്‍ബീര്‍ സിങ് രജേവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

''പ്രക്ഷോഭം നടക്കുന്നതിനിടെ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. സര്‍ക്കാര്‍ കര്‍ഷകരുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. സമാധനപൂര്‍വം പ്രതിഷേധിക്കാന്‍ ഞാന്‍ മുഴുവന്‍ കര്‍ഷകരോടും അഭ്യര്‍ഥിക്കുകയാണ്. പ്രതിഷേധം സമാധാനപരമല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിജയിക്കുക.'' -രജേവാള്‍ പറഞ്ഞു.

''സമാധാനപൂര്‍വമുള്ള പ്രതിഷേധ സമരത്തില്‍ ചേരാനായി ജനങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ആരെങ്കിലും പ്രേരിപ്പിച്ചാല്‍ പോലും വികാരത്തിന് വശപ്പെട്ട് ഒന്നും ചെയ്യരുത്. നമ്മള്‍ യുദ്ധത്തിനല്ല പോകുന്നതെന്ന കാര്യം നമ്മുടെ മനസ്സിലുണ്ടാകണം. ഇത് നമ്മുടെ രാജ്യവും നമ്മുടെ സര്‍ക്കാറുമാണ്. ''-രജേവാള്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com