'അവൾ ഒരു സ്ത്രീയും ഭാര്യയും മകളും പാർലമെന്റേറിയനുമാണ്, ബഹുമാനം കൊടുത്തേ തീരൂ'- ബിജെപി നേതാവിനെ വിമർശിച്ച് ഖുഷ്ബു

'അവൾ ഒരു സ്ത്രീയും ഭാര്യയും മകളും പാർലമെന്റേറിയനുമാണ്, ബഹുമാനം കൊടുത്തേ തീരൂ'- ബിജെപി നേതാവിനെ വിമർശിച്ച് ഖുഷ്ബു
ഖുശ്ബു/ ഫെയ്സ്ബുക്ക്
ഖുശ്ബു/ ഫെയ്സ്ബുക്ക്

ചെന്നൈ: എംപിയും ഡിഎംകെ നേതാവുമായ കനിമൊഴിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബിജെപി നേതാവിനെ വിമർശിച്ച് നടി ഖുഷ്ബു. ബിജെപി സംസ്ഥാന നിർവാഹക സമിതിയംഗം വി ഗോപീകൃഷ്ണനെതിരെയാണു പാർട്ടി അംഗം കൂടിയായ ഖുഷ്ബു നിലപാടെടുത്തത്. 

ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു കനിമൊഴി നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് ഗോപീകൃഷ്ണന്റെ വിവാദ പരാമർശം. തോന്നിയതു പോലെ ആളുകൾക്കു കയറാൻ ക്ഷേത്രങ്ങൾ കനിമൊഴിയുടെ കിടപ്പുമുറി പോലെയാണോയെന്നായിരുന്നു വാക്കുകൾ. 

സ്ത്രീകളെ അപകീർത്തപ്പെടുത്തുന്നതു രാഷ്ട്രീയത്തിനതീതമായി എതിർക്കപ്പെടണമെന്നു കനിമൊഴിയെ പിന്തുണച്ചു ഖുഷ്ബു ട്വീറ്റ് ചെയ്തു. 
കനിമൊഴി ഒരു സ്ത്രീയും ഭാര്യയും മകളും പാർലമെന്റേറിയനുമാണ്. അവൾ അർഹിക്കുന്ന ബഹുമാനം കൊടുത്തേ തീരൂ. ട്വീറ്റിൽ അവർ വ്യക്തമാക്കി. കോൺഗ്രസ് ദേശീയ വക്താവായിരുന്ന ഖുഷ്ബു ഈയിടെയാണു പാർട്ടിയിൽ നിന്നു രാജിവച്ചു ബിജെപിയിൽ ചേർന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com