ഡല്‍ഹിയില്‍ റെക്കോര്‍ഡ് ചൂട്, 43.6 ഡിഗ്രി സെല്‍ഷ്യസ്, പൊടിക്കാറ്റിന് സാധ്യത; ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം 

ഉഷ്ണതരംഗത്തില്‍ വിയര്‍ത്ത് രാജ്യതലസ്ഥാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉഷ്ണതരംഗത്തില്‍ വിയര്‍ത്ത് രാജ്യതലസ്ഥാനം. ജൂലൈയില്‍ 90 വര്‍ഷത്തിനിടെയുള്ള റെക്കോര്‍ഡ് ചൂടാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 43.6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില ഉയര്‍ന്നത്. ഇന്നും ഉയര്‍ന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നാണ് കണക്കുകൂട്ടല്‍.

1931 ജൂലൈ മാസത്തില്‍ രേഖപ്പെടുത്തിയ 45 ഡിഗ്രിയാണ് കണക്കില്‍ ഏറ്റവും ഉയര്‍ന്ന ചൂട്. 2012ല്‍ ഇതേസമയത്ത് 43.5 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത് മറികടന്നതോടെയാണ് ഇത്തവണ 90 വര്‍ഷത്തിനിടെയിലുള്ള റെക്കോര്‍ഡ് താപനിലയായി മാറിയത്. പൊടിക്കാറ്റിനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചിലപ്പോള്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. രാജ്യത്ത് മറ്റു പ്രദേശങ്ങളിലും ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com