ഇനി ചതുപ്പുകളും വെള്ളക്കെട്ടുകളും നിറഞ്ഞ ദുര്‍ഘടപാത പ്രശ്‌നമാവില്ല, അതിവേഗം യുദ്ധമുഖത്ത്; സേനയ്ക്ക് കരുത്തുപകര്‍ന്ന് പുതിയ സാങ്കേതികവിദ്യ - വീഡിയോ 

ദുര്‍ഘടം നിറഞ്ഞ വഴികളില്‍ മുന്നോട്ടുപോകാന്‍ സൈനികരെ സഹായിക്കുന്ന സാങ്കേതികവിദ്യ കരസേനയുടെ ഭാഗമായി
കരസേനയുടെ പരിശീലനം
കരസേനയുടെ പരിശീലനം

ന്യൂഡല്‍ഹി: ദുര്‍ഘടം നിറഞ്ഞ വഴികളില്‍ മുന്നോട്ടുപോകാന്‍ സൈനികരെ സഹായിക്കുന്ന സാങ്കേതികവിദ്യ കരസേനയുടെ ഭാഗമായി. പ്രതിരോധ സാമഗ്രികള്‍ യഥേഷ്ടം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് സഹായിക്കുന്ന സാങ്കേതികവിദ്യ തദ്ദേശീയമായാണ് വികസിപ്പിച്ചത്. ഘ്രസ്വദൂരം മാത്രം നീളമുള്ള 'താത്കാലിക പാലം' സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്. 

രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് ഇത് വികസിപ്പിച്ചത്. പ്രമുഖ കമ്പനിയായ ലാര്‍സന്‍ ആന്റ് ട്യൂബ്രോ നിര്‍മ്മിച്ച 12 സാങ്കേതികവിദ്യയാണ് കരസേനയ്ക്ക് കൈമാറിയത്. 

ദുര്‍ഘടമായ വഴികള്‍ പിന്നീട്ട് ടാങ്ക് ഉള്‍പ്പെടെ സുപ്രധാന പ്രതിരോധ സാമഗ്രികളെ യഥേഷ്ടം യുദ്ധമുഖത്ത് എത്തിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്. വെള്ളം നിറഞ്ഞ് ചതുപ്പായ പ്രദേശങ്ങളിലും മറ്റും ഇത് വളരെയധികം പ്രയോജനം ചെയ്യും. 

സേനയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് സാങ്കേതികവിദ്യ. സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈന്യത്തിന് ഏറെ മുന്നേറാന്‍ ഇത് സഹായിക്കും. ഇതിനോടകം തന്നെ അഞ്ച് മീറ്റര്‍ വരെ നീളമുള്ള 'താത്കാലിക പാലം' മാതൃകകളും 15 മീറ്റര്‍ നീളമുള്ള 'താത്കാലിക പാലം' സാങ്കേതികവിദ്യയും കൈമാറിയിട്ടുണ്ട്. ഇതിന് പുറമേയാണ് 12 എണ്ണം കൂടി സേനയുടെ ഭാഗമാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com