ഒരു ഡോസ് സ്വീകരിച്ചവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട, കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇളവ്; ഉത്തരവ് ഭേദഗതി ചെയ്ത് കര്‍ണാടക 

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന ഉത്തരവ് തിരുത്തി കര്‍ണാടക സര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന ഉത്തരവ് തിരുത്തി കര്‍ണാടക സര്‍ക്കാര്‍. കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിച്ചാണ് ഉത്തരവില്‍ ഭേദഗതി വരുത്തിയത്.

കഴിഞ്ഞദിവസമാണ് ആര്‍ടി-പിസിആര്‍ നെഗറ്റീവ് കൈയില്‍ കരുതണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടത്. കര്‍ണാടകയില്‍ എത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്തതായിരിക്കണം സര്‍ട്ടിഫിക്കറ്റെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ രണ്ടു ഡോസ്  വാക്‌സിന്‍ സ്വീകരിച്ചവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ ഉത്തരവാണ് സര്‍ക്കാര്‍ തിരുത്തിയത്. കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിച്ചു കൊണ്ടുള്ളതാണ് പുതിയ ഉത്തരവ്. ഇവര്‍ കൈയില്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതില്ല. എന്നാല്‍ വാ്ക്‌സിന്‍ സ്വീകരിച്ചതിന്റെ രേഖ കാണിക്കണം.

ഇതിന് പുറമേ ഭരണഘടനപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍, ചികിത്സ സംബന്ധമായും മറ്റും അടിയന്തരമായി എത്തേണ്ടവര്‍  എന്നിവര്‍ക്കും ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാല്‍ അടിയന്തര കാര്യങ്ങള്‍ക്ക് എത്തുന്നവരുടെ സ്രവം ശേഖരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com